കോണ്‍ഗ്രസുമായുള്ള തർക്കങ്ങൾക്കിടെ മുഖ്യമന്ത്രി സർവ്വേയുമായി ബന്ധപ്പെട്ട വിവരങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെയാണ് കൂടുതൽ പേർ പിന്തുണക്കുന്നതെന്ന സർവേ റിപ്പോർട്ടാണ് ശശി തരൂർ പങ്കുവച്ചത്. 28.3 ശതമാനം പേരുടെ പിന്തുണ തരൂരിന് ഉണ്ടെന്നാണ് വോട്ട് വൈബ് സർവേയിൽ പറയുന്നത്. 27 ശതമാനം പേർ, യുഎഡിഎഫിൽ ആരാകും മുഖ്യമന്ത്രിയെന്നതിൽ അനിശ്ചിതത്വമെന്നും അഭിപ്രായപ്പെടുന്നുണ്ട്. 24 ശതമാനം പേർ എൽഡിഎഫിൻ്റെ മുഖ്യമന്ത്രിയായി കെകെ ശൈലജ വരണമെന്നും താൽപര്യപ്പെടുന്നു. 17.5 ശതമാനം പേരുടെ പിന്തുണ […]
കേരളത്തിന്റെ രണ്ടാം ഭൂപരിഷ്കരണ നിയമമാണ് എന്റെ ഭൂമി ഡിജിറ്റൽ സർവേ: മന്ത്രി കെ രാജൻ
‘എന്റെ ഭൂമി ‘സമഗ്ര ഭൂവിവര സംവിധാനം നിലവിൽ വരുന്നതോടെ ഭൂമിയുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ വിതരണത്തിൽ വരുന്ന പ്രതിസന്ധികൾ വേഗത്തിൽ തീർപ്പാക്കാൻ സാധിക്കും. ഇതോടെ കേരളം ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുന്ന രണ്ടാം ഭൂപരിഷ്കരണ നിയമമാണ് “എന്റെ ഭൂമി” ഡിജിറ്റൽ റിസർവെയെന്ന് റവന്യൂ മന്ത്രി കെ രാജൻ. വിവിധ സംസ്ഥാനങ്ങളിലെ റവന്യൂ വകുപ്പ് മന്ത്രിമാർ, വകുപ്പ് സെക്രട്ടറിമാർ, റവന്യൂ ആൻഡ് സെറ്റിൽമെന്റ് ഡയറക്ടർമാർ, അന്താരാഷ്ട്ര പ്രതിനിധികൾ, ഡൊമെയ്ൻ വിദഗ്ധർ, തുടങ്ങിയവർ പങ്കെടുക്കുന്ന ഓൾ ഇന്ത്യ കോൺക്ലേവായ ഭൂമി കോൺക്ലേവിന്റെ ലോഗോ […]