കൊച്ചി : വൈസ് ചാൻസിലർക്ക് റജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ അധികാരമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം. കേരളാ സർവകലാശാലയിലെ ഭാരതാംബാ വിവാദത്തിൽ സസ്പെൻ്റ് ചെയ്യപ്പെട്ട റജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിൻ്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സിൻഡിക്കേറ്റ് ചേരുന്നില്ലെങ്കിൽ വിസിക്ക് ഉത്തരവിറക്കാമെന്ന് കോടതി വാദത്തിനിടെ പറഞ്ഞു. തന്റെ സസ്പെൻഷൻ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന റജിസ്ട്രാറുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. വിസി വിശദമായ മറുപടി സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. തന്നെ നിയമിച്ചത് സിൻഡിക്കേറ്റാണെന്നും […]
രാജ്യത്തിന്റെ ഭരണഘടന അംഗീകരിക്കാത്ത ചിഹ്നങ്ങളുടെ മുമ്പില്‍ പോയി വിളക്ക് കത്തിക്കാന്‍ ഇടതുപക്ഷ മന്ത്രിമാരെ കിട്ടില്ലെന്ന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ :
രാജ്യത്തിന്റെ ഭരണഘടന അംഗീകരിക്കാത്ത ചിഹ്നങ്ങളുടെ മുമ്പില്‍ പോയി വിളക്ക് കത്തിക്കാന്‍ ഇടതുപക്ഷ മന്ത്രിമാരെ കിട്ടില്ലെന്ന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അഭിപ്രായപ്പെട്ടു. ഗവര്‍ണറെ സംസ്ഥാന സര്‍ക്കാര്‍ ബഹുമാനിക്കുന്നത് ഗവര്‍ണര്‍ ഭരണഘടനയുടെ ഭാഗമായതുകൊണ്ടാണെന്നും ആ ഗവര്‍ണര്‍ ഭരണഘടന തന്നെ ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ട് പോകണം. എന്നാലാണ് ഭരണഘടന ആവശ്യപ്പെടുന്ന ബഹുമാനം ലഭിക്കുകയുള്ളുവെന്നും മന്ത്രി കെ രാജന്‍ അഭിപ്രായപ്പെട്ടു ആർ എസ് എസിന്റെ ചിഹ്നങ്ങളെ രാഷ്ട്ര ചിഹ്നം ആക്കി മാറ്റാനുള്ള ബോധപൂർവമായി ഇടപെടൽ നടക്കുന്നുണ്ട്. അതിന്റെ രാഷ്ട്രീയ പരീക്ഷണ […]