താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടറെ കൊലപ്പെടുത്താൻ ശ്രമിക്കുകയും അതിദാരുണമായി വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിലെ പ്രകടമായ സുരക്ഷാപാളിച്ചകൾക്കെതിരെ കെജിഎംഒഎ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ ഉടനീളം സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരും ഇതര ജീവനക്കാരും ഒരുമിച്ച് പ്രതിഷേധ യോഗങ്ങൾ നടത്തി. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കൂടിയ പ്രത്യേക പ്രതിഷേധ ധർണ്ണ കെജിഎംഓഎ സംസ്ഥാന പ്രസിഡൻറ് ഡോക്ടർ സുനിൽ പി കെ ഉദ്ഘാടനം ചെയ്തു. സംസ്ഥാന മാനേജിംഗ് എഡിറ്റർ ഡോക്ടർ ബിജോയ് […]