രുചിയുടെ താള പെരുമയിൽ ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി. പാർത്ഥസാരഥി ക്ഷേത്രത്തിനു മുമ്പിലെ ആനക്കൊട്ടിലിൽ ഭദ്രദീപം തെളിയിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കലയുടെയും സാംസ്കാരത്തിന്റെയും മലയാളികളുടെ ആതിഥ്യ മര്യാദയുടെയും അടയാളമാണ് ആറന്മുള വള്ളസദ്യയെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായ പഞ്ചപാണ്ഡവ ക്ഷേത്രദർശന യാത്രയ്ക്ക് വൻ പിന്തുണയാണ് ലഭിക്കുന്നത്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വള്ളസദ്യ കഴിക്കാൻ ജാതി-മത ഭേദമന്യേ തീർത്ഥാടകർ എത്തുന്നുണ്ടെന്നും മന്ത്രി കൂട്ടി […]