കൊച്ചി: കടയുടെ പൂട്ട് തല്ലിപ്പൊളിച്ച് അകത്തുകയറി 30 കുപ്പി വെളിച്ചെണ്ണ മോഷ്ടിച്ചു. ആലുവ തോട്ടുമുഖം പാലത്തിനു സമീപം പുത്തൻപുരയിൽ അയൂബ് നടത്തുന്ന ‘ഷാ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ്’ കടയിലുണ്ടായിരുന്ന സാധനങ്ങളാണ് മോഷണം പോയത്. കള്ളൻ കടയ്ക്കുള്ളിൽ കയറുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ആദ്യം തറ തുരന്നു കയറാനാണ് കളളൻ ശ്രമിച്ചത്. തുടർന്ന് പരാജയപ്പെട്ടപ്പോഴാണ് കടയുടെ പൂട്ട് തല്ലിപ്പൊളിച്ചത്. അകത്തുകയറിയ കള്ളൻ്റെ കണ്ണിൽ ആദ്യംപതിഞ്ഞത് നിരത്തിവച്ചിരിക്കുന്ന 30 കുപ്പി വെളിച്ചെണ്ണയാണ്. 600 രൂപ വീതം വിലയുള്ള മുന്തിയ […]