അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട ചികിത്സയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന് അപൂര്‍വ നേട്ടം. അമീബയും ഫംഗസും ഒരേസമയം തലച്ചോറിനെ ബാധിച്ച 17കാരന് രോഗമുക്തിയുണ്ടായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. അമീബയും ഫംഗസും ഒരേസസമയം തലച്ചോറിനെ ബാധിച്ച കേസുകളിൽ മുമ്പ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ലോകത്ത് തന്നെ ആദ്യമാണെന്നും വീണാ ജോര്‍ജ് പറഞ്ഞു. ആദ്യം ആലപ്പുഴ മെഡിക്കൽ കോളേജിലായിരുന്നു 17കാരന് ചികിത്സ നൽകിയിരുന്നത്. പിന്നീട് മൂന്നുമാസത്തോളം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലയിലായിരുന്നു. മൂന്നു മാസം നീണ്ട സങ്കീര്‍ണമായ […]
സ്നേഹദൂത് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഏഴാം വാർഷികാഘോഷം തിരുവനന്തപുരം പ്രെസ്സ് ക്ലബ്ബിൽ നടന്നു :
സ്നേഹദൂത് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഏഴാം വാർഷികാഘോഷം (30/8/25)തിരുവനന്തപുരം പ്രെസ്സ് ക്ലബ്ബിൽ നടന്നു. EN 24 NEWS മാനേജിങ് ഡയറക്ടറും സ്നേഹദൂത് ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകനുമായ രമേശ് വി ദേവ് അധ്യക്ഷനായ ആഘോഷ പരിപാടി മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വിഎസ് ശിവകുമാർ ഉദ്ഘാടനം ചെയ്തു. കെ ടി ഡി സി മുൻ ചെയർമാൻ വിജയൻ തോമസ്, രാജൻ RCC, സാജൻ വെള്ളൂർ മുഖ്യാതിഥിയായി. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രഗൽഭരെ ആദരിക്കുകയും മികച്ച മാധ്യമ പ്രവർത്തകർക്ക് പുരസ്‌കാരങ്ങൾ നൽകുകയും […]
CSIR-NIIST, തിരുവനന്തപുരം, സ്വർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി “ക്രിറ്റിക്കൽ മിനറലുകളും മെറ്റീരിയലുകളും: പുതിയ ദിശകൾ” എന്ന വിഷയത്തിൽ ദേശീയ സമ്മേളനം സംഘടിപ്പിച്ചു.
ISRO ചെയർമാൻ ഡോ. വി. നാരായണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ബഹിരാകാശ സാങ്കേതികത്തിൽ നേടിയ പുരോഗതിയും, സ്വയംപര്യാപ്തതയ്ക്കായുള്ള ആഭ്യന്തര മെറ്റീരിയൽ വികസന ശ്രമങ്ങളും അദ്ദേഹം പരിചരിച്ചു. CSIR-ഉം ISRO-യും ചേർന്ന് നാഷണൽ ക്രിറ്റിക്കൽ മിനറൽസ് മിഷൻ ത്വരിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഉന്നയിച്ചു. ഇന്ത്യയുടെ സ്വയംപര്യാപ്തത, സുസ്ഥിര വികസനം, സാങ്കേതിക സ്വാതന്ത്ര്യം എന്നീ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട വലിയൊരു ദൗത്യമായാണ് ഈ സമ്മേളനം കണക്കാക്കുന്നത്. NISAR വിക്ഷേപണത്തെ ചരിത്രപരമായ ഒരു നേട്ടമായി ഡോ. നാരായണൻ വിശേഷിപ്പിച്ചു. അതിന്റെ വിക്ഷേപണ […]
തിരുവനന്തപുരം ജില്ലാ സമ്മേളനം സമാപിച്ചു; മാങ്കോട് രാധാകൃഷ്ണന്‍ സെക്രട്ടറി
സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി മാങ്കോട് രാധാകൃഷ്ണനെ വീണ്ടും തെരഞ്ഞെടുത്തു. ബാലവേദിയിലൂടെ പൊതുരംഗത്തെത്തിയ മാങ്കോട് രാധാകൃഷ്ണൻ വിദ്യാർത്ഥി യുവജന നേതാവായി ദീർഘകാലം പ്രവർത്തിച്ചു. എഐവൈഎഫ് ജില്ലാ പ്രസിഡന്റും 12 വർഷക്കാലം സിപിഐ നെടുമങ്ങാട് മണ്ഡലം സെക്രട്ടറിയും ആയിരുന്നു. 1994 മുതൽ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗമായി. 2001 മുതൽ 2011 വരെ നെടുമങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായിരുന്നു. നിയമസഭയുടെ പബ്ലിക് അണ്ടർടേക്കിങ് കമ്മിറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചു. ഭാര്യ എസ് പ്രിജി കുമാരി. മക്കൾ അഞ്ജന കൃഷ്ണൻ, ഗോപിക […]
കർക്കിടക വാവുബലി; തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിലെ ടിക്കറ്റുകൾ തിരുവനന്തപുരം നഗരത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വാങ്ങാം
കർക്കിടക വാവുബലിയുമായി ബന്ധപ്പെട്ട് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ ബലിതർപ്പണ ചടങ്ങുകൾക്ക് ടിക്കറ്റുകൾ മുൻകൂട്ടി തിരുവനന്തപുരം നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്ഥാപനങ്ങളിൽ നിന്നും ഭക്തർക്ക് വാങ്ങാവുന്നതാണ്. ഇത്തരത്തിൽ വാങ്ങിയ ടിക്കറ്റുകളുമായി തിരുവല്ലം ക്ഷേത്രത്തിലെത്തി ചടങ്ങുകൾ നിർവഹിക്കാം. ഭക്ത ജനങ്ങളുടടെ സൗകര്യാർത്ഥമാണ് ഇത്തരത്തിൽ ക്രമീകരണം ഒരുക്കിയത്. ടിക്കറ്റുകൾ ലഭ്യമാകുന്ന സ്ഥലങ്ങളുടെ വിവരങ്ങൾ ചുവടെ ശ്രീകണ്ഠേശ്വരം ദേവസ്വം ,പാൽകുളങ്ങര ദേവസ്വം, കുശക്കോട് ദേവസ്വം,ചെന്തിട്ട ദേവസ്വം,മണക്കാട് ദേവസ്വം, ഒടിസി ഹനുമാൻ ദേവസ്വം, തിരുവനന്തപുരം പുത്തൻചന്തയിലെ ഹിന്ദുമത ഗ്രന്ഥശാല, […]
തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമിൽ മൂന്നു പെൺകുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചു
ഗുളികകൾ അമിതമായി കഴിച്ച് തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമിലെ മൂന്നു പെൺകുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചു.ഞായറാഴ്ച രാത്രിയാണ് സംഭവം.കുട്ടികളിൽ രണ്ട് പേർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റൊരാൾ എസ്എടി ആശുപത്രിയിലും ചികിത്സയിലാണ്. പെണ്‍കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.പാരസെറ്റാമോള്‍ ഗുളികകളും വൈറ്റമിൻ ഗുളികകളും അമിതമായി കഴിച്ചാണ് കുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് ശ്രീചിത്ര പുവര്‍ ഹോം സൂപ്രണ്ട് ബിന്ദു പറഞ്ഞു. രണ്ടാഴ്ച മുമ്പാണ് ആറ് , പത്ത് ക്ളാസകളിൽപഠിക്കുന്ന മൂന്ന് പെണ്‍കുട്ടികളും പുവർ ഹോമിൽ എത്തുന്നത്. ചില […]
കേരളത്തില്‍ ആദ്യമായി സ്‌കിന്‍ ബാങ്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍: ഉദ്ഘാടനം ലോക പ്ലാസ്റ്റിക് സർജറി ദിനത്തിൽ
തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ബാങ്ക് സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌കിന്‍ ബാങ്കിനാവശ്യമായ സംവിധാനങ്ങള്‍ ഉള്‍പ്പെടെ സജ്ജമാക്കിയിട്ടുണ്ട്. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതിയും ലഭ്യമായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്‌കിന്‍ ബാങ്കിന്റെ ഉദ്ഘാടനം ലോക പ്ലാസ്റ്റിക് സര്‍ജറി ദിനമായ ജൂലൈ 15ന് നടക്കും. കോട്ടയം മെഡിക്കല്‍ കോളേജില്‍ കൂടി സ്‌കിന്‍ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു. 6.75 കോടി രൂപ ചെലവഴിച്ചാണ് […]
മുതിർന്ന മാധ്യമ പ്രവർത്തകരുടെ ദേശീയ സമ്മേളനം തിരുവനന്തപുരത്ത്
തിരുവനന്തപുരം:മുതിർന്ന മാധ്യമ പ്രവർത്തകരുടെ ദേശീയ സമ്മേളന സംഘാടക സമിതി ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഓഫീസ് ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു. ആഗസ്റ്റ് 19,20, 21 തീയതികളിലാണ് മുതിർന്ന മാധ്യമ പ്രവർത്തകരുടെ ദേശീയ സമ്മേളനം തിരുവനന്തപുരത്ത് ചേരുന്നത്. തിരുവനന്തപുരത്ത് പ്രസ്സ് ക്ളബിന് സമീപം ഹിന്ദു മിഷൻ റോഡിൽമൈതാൻ വില്ലയിലാണ് സംഘാടക സമിതി ഓഫീസ് പ്രവർത്തിക്കുക.ഉദ്ഘാടന ചടങ്ങിൽ സീനിയർ ജേണലിസ്റ്റ്സ് ഫോറം ദേശീയ സമ്മേളന സംഘാടക സമിതി ചെയർമാൻ ജോൺ മുണ്ടക്കയം അദ്ധ്യക്ഷനായിരുന്നു.എം പി അച്ചുതൻ എക്സ് എം […]
ആകാശവാണി തിരുവനന്തപുരം നിലയത്തിലെ അനൗൺസറും തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലെ കൃഷിദർശൻ അവതാരകനുമായ സജികുമാർ പോത്തൻകോട് അന്തരിച്ചു.
ആകാശവാണി തിരുവനന്തപുരം നിലയത്തിലെ അനൗൺസറും തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലെ കൃഷിദർശൻ അവതാരകനുമായ സജികുമാർ പോത്തൻകോട് അന്തരിച്ചു. 49 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചലച്ചിത്ര പ്രവർത്തകനും ഡബ്ബിങ് ആർട്ടിസ്റ്റുമായിരുന്നു.
തിരുവനന്തപുരം പോലീസ് ആസ്ഥാനത്തു നടന്ന ലഹരിവിരുദ്ധ ചടങ്ങ്
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ക്രൈംബ്രാഞ്ച് ഐ.ജി ജി സ്പർജൻ കുമാർ ഐ.പി.എസ് പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു
