രഞ്ജി ട്രോഫി: സമനില പിടിച്ചു വാങ്ങി മധ്യപ്രദേശ് ;കേരളത്തിന് മൂന്ന് പോയൻ്റ്ഇന്ദോര്‍: രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരേ കേരളത്തിന് സമനില. കേരളം മുന്നോട്ടുവെച്ച 404 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മധ്യപ്രദേശിന്റെ ഇന്നിങ്‌സ് നാലാം ദിനം എട്ടുവിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെന്ന നിലയില്‍ അവസാനിച്ചു. മധ്യപ്രദേശിന്റെ അവസാന രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്താന്‍ കേരളം പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല. എന്നാൽ ആദ്യ ഇന്നിങ്സ് ലീഡുള്ളതിനാൽ കേരളത്തിന് മൂന്നുപോയന്റ് ലഭിക്കും. കേരളം: 281, 314-5 ഡിക്ല. മധ്യപ്രദേശ്: 192, 167-8 മൂന്ന് […]

