Flash Story
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധി ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
രാഷ്ട്രപതിയുടെ സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം
നാശം വിതച്ച് ദിത്വ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴ തുടരുന്നു
Naval Day Operation DemoOn 03rd December 2025At Shanghumukham Beach
രാഹുല്‍ ഈശ്വറും സന്ദീപ് വാര്യരുമടക്കമുള്ള അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു;
സഞ്ജു-രോഹന്‍ സഖ്യം നിറഞ്ഞാടി; ഛത്തീസ്ഗഢിനെതിരെ കേരളത്തിന് എട്ട് വിക്കറ്റ് ജയം
കേരളമടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് എസ്ഐആര്‍ സമയപരിധി നീട്ടി, ഫോം വിതരണം ഡിസംബര്‍ 11വരെ, കരട് പട്ടിക 16ന്
ദിത്വാ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ മൂന്ന് മരണം

കേരള ക്രിക്കറ്റ് ലീഗ്: താരലേലം ഇന്ന്

കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൻ്റെ താരലേലം ഇന്ന് (ശനിയാഴ്ച) അരങ്ങേറുകയാണ്. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ രാവിലെ 10 മണിക്കാണ് ലേലം നടക്കുക. ലേലനടപടികൾ സ്റ്റാ‍ർ ത്രീ ചാനലിലൂടെയും ഫാൻകോഡ് ആപ്പിലൂടെയും തല്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. മുതിർന്ന ഐപിഎൽ — രഞ്ജി താരങ്ങൾ മുതൽ, കൗമാര പ്രതിഭകൾ വരെ ഉൾപ്പെടുന്നവരാണ് ലേലപ്പട്ടികയിലുള്ളത്. കളിക്കളത്തിലെ വീറും വാശിയും, തന്ത്രങ്ങളും മറുതന്ത്രങ്ങളും, നാടകീയതയുമെല്ലാം ലേലത്തിലും പ്രതീക്ഷിക്കാം. ആദ്യ സീസണിൽ കളിക്കാതിരുന്ന സഞ്ജു […]

മുല്ലപ്പെരിയാർ, പീച്ചി ഡാം ഷട്ടറുകൾ ഇന്ന് തുറന്നേക്കും

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിക്ക് മുകളിലെത്തിയാ‌ൽ ഇന്ന് സ്പിൽവേ ഷട്ടറുകൾ തുറക്കും. കനത്ത മഴയെ തുടർന്ന് തൃശൂർ പീച്ചി ഡാം ഷട്ടറും ഇന്ന് ഉയര്‍ത്തും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന […]

സംസ്ഥാനത്ത് ഇന്ന് മുതൽ ഹൈസ്കൂൾ പ്രവർത്തന സമയത്തിൽ മാറ്റം : ക്ലാസുകൾ 9.45 ന് ആരംഭിച്ച് 4.15 വരെയാണ് സമയം

സംസ്ഥാനത്ത് ഇന്ന് മുതൽ ഹൈസ്കൂൾ പ്രവർത്തന സമയത്തിൽ മാറ്റം. ക്ലാസുകൾ 9.45 ന് ആരംഭിച്ചു. 4.15 വരെയാണ് ക്ലാസ് സമയം. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ അര മണിക്കൂർ അധികസമയം ക്ലാസുണ്ടാകും. സമസ്ത ഉൾപ്പെടെയുള്ള സംഘടനകൾ എതിർപ്പുമായി രംഗത്ത് എത്തിയിരുന്നു. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് സമയക്രമത്തിൽ മാറ്റം വരുത്തിയത്.ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ ശനിയാഴ്ച അധിക പ്രവൃത്തിദിനമാക്കില്ല. യുപി വിഭാഗത്തിൽ ആഴ്ചയിൽ ആറ് പ്രവൃത്തി ദിനം തുടർച്ചയായി വരാത്ത രണ്ട് […]

പ്ലസ്ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം  : തലസ്ഥാനത്ത് പ്ലസ്‌ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും വൊക്കേഷനൽ ഹയർസെക്കണ്ടറി പരീക്ഷാഫലങ്ങളും ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം മൂന്നര മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും. 4,44,707 പേരാണ് രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷയെഴുതിയത്. 26,178 പേർ വി എച്ച് എസ് ഇ പരീക്ഷയും എഴുതി. കഴിഞ്ഞ വർഷം ഹയർസെക്കണ്ടറി പരീക്ഷയിൽ 78.69 ശതമാനമായിരുന്നു വിജയം. 2012ലെ 88.08 […]

കെ പി സി സി ഭാരവാഹികളുടെയും ഡി സി സി അധ്യക്ഷൻമാരുടെയും യോഗം ഇന്ന്.

കെപിസിസി ഭാരവാഹികളുടെയും ഡിസിസി അധ്യക്ഷൻമാരുടെയും യോഗം ഇന്ന് ചേരും. രാവിലെ പത്തരയ്ക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ യോഗമാണിത്. സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ യോഗത്തിൽ നടക്കും. താഴെ തട്ട് മുതൽ പാർട്ടിയെ കൂടുതൽ ചലിപ്പിക്കുന്നതിനുള്ള ചർച്ചകൾ യോഗത്തിൽ ഉണ്ടാകും. സംഘടന വിഷയങ്ങൾക്കൊപ്പം സർക്കാരിന്റെ ദുർഭരണത്തിനെതിരെയുള്ള തുടർ സമരപരിപാടികൾക്കും യോഗം രൂപം നൽകും. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുൻ ഒരുക്കങ്ങളും വിലയിരുത്തും.

നടന വിസ്‌മയം ലാലേട്ടന് ഇന്ന് 65-ാം പിറന്നാൾ.

കേരള ജനത മനസ്സുകൊണ്ട് കഥാപാത്രങ്ങളെ ഏറ്റെടുത്ത നടന വിസ്‌മയം ലാലേട്ടന് ഇന്ന് 65-ാം പിറന്നാൾ. നാല് പതിറ്റാണ്ടിലേറെയായ അഭിനയ ജീവിതത്തിലെ മാസ്‌മരിക പ്രകടനങ്ങൾ ഓരോ മലയാളിയുടെയും ജീവിതത്തിന്റെ ഭാഗമാണ് മോഹൻ ലാൽ എന്ന മഹാ പ്രതിഭ. അഞ്ച് ഇന്ത്യൻ ഭാഷകളിലായി 300-ലധികം സിനിമകൾ. അച്ഛനായും ഭർത്താവായും മകനായും കാമുകനായും വില്ലനായുമൊക്കെ മലയാള സിനിമയിൽ എണ്ണം വയ്ക്കാനില്ലാത്ത കഥാപാത്രങ്ങൾ. മലയാളികൾക്കെന്നും ഓർത്തിരിക്കൻ നിരവധി കഥാപാത്രങ്ങൾ. ആ കഥാപാത്രങ്ങളുടെ യാത്ര ഇന്ന് തുടരും ചിത്രത്തിലൂടെ ടാക്‌സി ഡ്രൈവറായ ഷൺമുഖനിൽ എത്തി […]

രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന് അഞ്ചാം വര്‍ഷത്തിലേക്ക്;  ചരിത്രനേട്ടം ആവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ട് എല്‍ഡി എഫ്

രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന് അഞ്ചാം വര്‍ഷത്തിലേക്ക്. മൂന്നാമതും തുടര്‍ഭരണമെന്ന ചരിത്രനേട്ടം ആവര്‍ത്തിക്കാനുളള സമ്മര്‍ദ്ദവും പേറിയാണ് അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നത്. നിര്‍ണായകമായ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയം നേടുക എന്നതാണ് സര്‍ക്കാരിന് മുന്നിലുളള വെല്ലുവിളി. വികസന-ക്ഷേമ രംഗത്തെ നേട്ടങ്ങളുടെ അകമ്പടിയില്‍ വോട്ടര്‍മാരെ അഭിമുഖീകരിക്കാനിറങ്ങുന്ന സര്‍ക്കാരിന് മുറിച്ച് കടക്കേണ്ടത് നിരവധി വിഷയങ്ങള്‍ ചേര്‍ന്ന് രൂപപ്പെടുത്തിയ ഭരണവിരുദ്ധ വികാരത്തെയാണ്.ഒരു മുന്നണിയുടെ സര്‍ക്കാരിന് തുടര്‍ച്ചയായി മൂന്നാം ഊഴം ലഭിക്കുക എന്നത് ചരിത്രനേട്ടമാണ്. എന്നാല്‍ അങ്ങനെയൊരു ചരിത്രം കേരളത്തിനില്ല. പിണറായി വിജയന്റെ ഒറ്റയാള്‍ മികവില്‍ […]

ചീഫ് ജസ്റ്റിസ്‌ സഞ്ജീവ് ഖന്ന ഇന്ന് പടിയിറങ്ങും.ജസ്റ്റിസ്‌ ബി ആർ ഗവയ് നാളെ ചുമതല ഏൽക്കും

ഡൽഹി : ചീഫ് ജസ്റ്റിസ്‌ സഞ്ജീവ് ഖന്ന ഇന്ന് പടിയിറങ്ങും.ജസ്റ്റിസ്‌ ബി ആർ ഗവയ് നാളെ ചുമതല ഏൽക്കും. സുപ്രീം കോടതിയുടെ 51 ആം ചീഫ് ജസ്റ്റിസ്‌ ആയിരുന്ന സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും.തന്റെ ആറു മാസത്തെ കാലയളവിൽ സുപ്രധാനമായ ഒട്ടേറെ കേസുകൾ കൈകാര്യം ചെയ്തിരുന്നു.അടുത്ത ചീഫ് ജസ്റ്റിസ്‌ ആയി ബി ആർ ഗവായ് നാളെ ചുമതല ഏൽക്കും. ഡൽഹി ഹൈകോടതി ജഡ്ജി ആയിരുന്ന ജസ്റ്റിസ്‌ യശ്വന്ത്‌ വർമ്മയെ ഇപീച്ച് ചെയ്യാനുള്ള ശുപാർശ കൂടി നൽകിയാണ് ജസ്റ്റിസ്‌ […]

ഓപ്പറേഷന്‍ സിന്ദൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: ഇന്ത്യാ – പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ന് രാത്രി എട്ടുമണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. പെഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി ആദ്യമായാണ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഏപ്രില്‍ 22 ന് കശ്മീരിലെ പഹല്‍ഗാമില്‍ പാക് ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിന് പിറ്റേദിവസം പട്‌നയില്‍ നടന്ന റാലിയില്‍ പെഹല്‍ഗം സംഭവത്തിന് ശേഷം ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പെഹല്‍ഗാം ഭീകരാക്രമണം കഴിഞ്ഞ് പതിനാലാം ദിവസം […]

ഇന്ത്യ – ചൈന സൈനീകതല ചർച്ച ഇന്ന്. അതിർത്തി ഗ്രാമങ്ങൾ സാധാരണ നിലയിലേക്ക്…

ഓപറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യ-പാക് സൈനികതല ചർച്ച ഇന്ന്. ഉച്ചയ്ക്ക് 12 മണിക്കാണ് ചർച്ച. വെടിനിർത്തൽ നിലവിൽ വന്ന ശേഷമുള്ള സാഹചര്യങ്ങൾ ചർച്ച ചെയ്യും. വെടിനിർത്തൽ ധാരണയ്ക്ക് ശേഷം അതിർത്തി ഗ്രാമങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ജമ്മുവിലും പഞ്ചാബിലും ഉൾപ്പെടെ കരുതലിന്റെ ഭാഗമായി ഇന്നലെ ബ്ലാക്ക് ഔട്ടുകൾ പ്രഖ്യാപിച്ചിരുന്നു. രാജസ്ഥാനിലെ ബാർമർ ഉൾപ്പെടെയുള്ള മേഖലകളിൽ അതീവ ജാഗ്രതാ നിർദേശം തുടരുകയാണ്. ആളുകൾ വീടുകളിൽ തുടരണമെന്നാണ് നിർദേശം. വെടിനിർത്തൽ പ്രഖ്യാപിച്ചത് പാക് ഡിജിഎംഒ വിളിച്ചതിന് ശേഷമെന്ന് ഇന്ത്യയുടെ DGMO […]

Back To Top