ചെന്നൈ: വന്ദേഭാരത് ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്ക് സന്തോഷ വാർത്ത. ഇനിമുതൽ വന്ദേഭാരതിന് സ്റ്റോപ്പുള്ള എല്ലാ സ്റ്റേഷനുകളിലും കറൻ്റ് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയതായി ദക്ഷിണ റെയിൽവെ അറിയിച്ചു. ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുമ്പ് വരെ കറൻ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും.സൌത്ത് സോണിൽ സർവീസ് നടത്തുന്ന എട്ട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ വ്യാഴാഴ്ച മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വന്നതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഇതോടെ എട്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ടിക്കറ്റുകൾ, യാത്ര […]
തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ഡീസലുമായി പോവുകയായിരുന്ന ഗുഡ്സ് ട്രെയിനിന് തീപിടിച്ച് വൻ അപകടം; റെയിൽവെ ഗതാഗതം താറുമാറായി
ചെന്നൈ: തമിഴ്നാട് തിരുവള്ളൂരിൽ ഗുഡ്സ് ട്രെയിനിന് തീപിടിച്ച് അപകടം. ട്രെയിനിന്‍റെ അഞ്ച് ബോഗികളിൽനിന്ന് തീ ആളിക്കത്തി. ഡീസലുമായി പോവുകയായിരുന്ന ട്രെയിനിനാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30ഓടെ തമിഴ്നാട്ടിലെ തിരുവള്ളൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടം. ട്രെയിനിൽ നിന്ന് വലിയ രീതിയിൽ തീയും പുകയും ഉയര്‍ന്നത് പ്രദേശത്ത് ആശങ്ക ഉയര്‍ത്തി. നാട്ടുകാരടക്കം എന്താണ് സംഭവിക്കുന്നതെന്ന് .
ഉദുമയ്ക്കടുത്ത് ട്രെയിന്‍ അട്ടിമറി ശ്രമം;ആറന്മുള ഇരന്തുര്‍ സ്വദേശി റിമാന്‍ഡില്‍
കാസര്‍കോട്: കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനും ഉദുമ റെയില്‍വേ ഗേറ്റിനടുത്ത റെയില്‍വേ ട്രാക്കിനും ഇടയില്‍ കല്ലുകളും മരകഷണങ്ങളും എടുത്ത് വെച്ച് അപകടപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് റിമാന്‍ഡില്‍. ആറന്മുള ഇരന്തുര്‍ സ്വദേശി ജോജി തോമസ് (29) ആണ് ബേക്കല്‍ പൊലീസിന്റെ പിടിയിലായത്.2633 നമ്പര്‍ ഹസ്റത്ത് നിസാമുദ്ധീന്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പോകുന്ന സമയത്താണ് അട്ടിമറി ശ്രമം. സീനിയര്‍ സെക്ഷന്‍ എന്‍ജിനിയറുടെ പരാതിയില്‍ ബേക്കല്‍ പൊലീസ് റെയില്‍വേ ആക്ട് 150(1)(A),147 എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു . […]