തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് ഓള്‍ കേരള ഡിഷ് ട്രാക്കേഴ്‌സ് യൂണിയന്‍ സംസ്ഥാനസമ്മേളനം ആവശ്യപ്പെട്ടു. യൂണിയന്റെ നാലാം വാര്‍ഷികവും സംസ്ഥാന സമ്മേളനവും തിരുവനന്തപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ തിരുവനന്തപുരംപ്രസ്സ് ക്ലബ് സെക്രട്ടറി പി ആര്‍ പ്രവീണ്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജയ്‌മോന്‍ അധ്യക്ഷനായി.മോട്ടിവേഷന്‍ സ്പീക്കര്‍ ഉണ്ണികൃഷ്ണന്‍ വിശാഖം , ലീഗല്‍ അഡൈ്വസര്‍ അനില്‍കുമാര്‍ മുളങ്കാടകം എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.സെക്രട്ടറി […]
സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയൻ രജത ജൂബിലി നിറവിൽ
തിരു : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം സർക്കിളിലെ അവാർഡ് ജീവനക്കാരുടെ ഏക അംഗീകൃത യൂണിയനാണ് സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയൻ (കേരള സർക്കിൾ). ക്ലറിക്കൽ, സബ്-സ്റ്റാഫ് വിഭാഗങ്ങളിലായി ഏകദേശം 8000 ജീവനക്കാരാണ് യൂണിയൻ അംഗത്വത്തിലുള്ളത്. ദേശീയ തലത്തിൽ നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷനുമായി SBSU (കേരള സർക്കിൾ) അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. സംഘടനയുടെ രജത ജൂബിലി സമാപന സമ്മേളനം […]
പീരുമേട് എംഎല്‍എയും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായ വാഴൂര്‍ സോമന്‍ അന്തരിച്ചു
തൊടുപുഴ: പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. തിരുവനന്തപുരത്ത് യോഗത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ റവന്യൂ മന്ത്രിയുടെ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മന്ത്രി കെ. രാജൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പരിപാടിയിൽ വാഴൂർ സോമൻ എംഎൽഎയും ഉണ്ടായിരുന്നു. പരിപാടിക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ശാസ്തമംഗലത്തെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. മുഖ്യമന്ത്രി പിണറായി വിജയനും റവന്യു മന്ത്രി കെ രാജനും ഉള്‍പ്പടെ നിരവധി പ്രമുഖർ ആശുപത്രിയിലെത്തിയിരുന്നു.ഏഴു […]
ബിജെപിയുടെ പുതിയ സംസ്ഥാന കാര്യാലയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്‌ഘാടനം ചെയ്‌തു;
തിരുവനന്തപുരം: ബിജെപിയുടെ കേരളത്തിലെ പുതിയ സംസ്ഥാന കാര്യാലയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്‌ഘാടനം ചെയ്‌തു. ഇന്ന് മുതൽ സംസ്ഥാന ബിജെപിയുടെ പ്രവർത്തനം മാരാർജി ഭവൻ എന്ന് പേരിട്ടിരിക്കുന്ന കെട്ടിടത്തിലാണ്. രണ്ട് ഭൂഗർഭ നിലകളടക്കം ഏഴ് നിലകളിലായി 60,000 ചതുരശ്ര അടി വിസ്‌തീർണത്തിലാണ് കെട്ടിടം പണികഴിപ്പിച്ചിരിക്കുന്നത്. വിപുലമായ സൗകര്യങ്ങൾ കെട്ടിടത്തിലുണ്ട്. ഇന്ന് രാവിലെ 11.30നായിരുന്നു ഉദ്‌ഘാടനം. കേരളത്തിലെ പുതിയ നേതൃത്വം മാറ്റം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഒരു ഇംഗ്ലീഷ് മാദ്ധ്യമത്തിൽ […]
കെൽപാം – സിഐടിയു യൂണിയൻ പിരിച്ചുവിട്ടു തൊഴിലാളികൾ കൂട്ടത്തോടെ ഐഎൻ ടിയുസിയിൽ ചേർന്നു.
വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെൽപാമിൽ നടന്ന വൻഅഴിമതികൾ വാർത്തയായതിനെന്നുടർന്ന് ചെയർമാനെയും അഴിമതി സംബന്ധമായ റിപ്പോർട്ടുനൽകിയ മാനേജിംഗ് ഡയറക്ടറേയും നീക്കം ചെയ്ത സർക്കാർ, അഴിമതിയിൽ പങ്കുള്ളവരെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ച് സ്ഥാപനത്തിലെ ഏക ട്രേഡ് യൂണിയനായിരുന്ന സിഐടിയു പിരിച്ചുവിട്ട് സംഘടനയുടെ ജനറൽ സെക്രട്ടറി ഉൾപ്പടെയുള്ളവർഐ എൻ ടി യു സി യിൽ ചേരാൻ തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ നേരിൽകണ്ട് തൊഴിലാളി പ്രതിനിധികൾനിലവിലെ സിഐടിയു യൂണിയൻ പിരിച്ചുവിട്ട് ഐ എൻ ടി യുസിയിൽ […]
