Flash Story
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധി ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
രാഷ്ട്രപതിയുടെ സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം
നാശം വിതച്ച് ദിത്വ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴ തുടരുന്നു
Naval Day Operation DemoOn 03rd December 2025At Shanghumukham Beach
രാഹുല്‍ ഈശ്വറും സന്ദീപ് വാര്യരുമടക്കമുള്ള അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു;
സഞ്ജു-രോഹന്‍ സഖ്യം നിറഞ്ഞാടി; ഛത്തീസ്ഗഢിനെതിരെ കേരളത്തിന് എട്ട് വിക്കറ്റ് ജയം
കേരളമടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് എസ്ഐആര്‍ സമയപരിധി നീട്ടി, ഫോം വിതരണം ഡിസംബര്‍ 11വരെ, കരട് പട്ടിക 16ന്
ദിത്വാ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ മൂന്ന് മരണം

തീയേറ്ററുകളിൽ ഇ-ടിക്കറ്റിംഗ് സോഫ്റ്റ്‌വെയർ വികസിപ്പിക്കാൻ കെ.എസ്.എഫ്.ഡി.സി.യും ഡിജിറ്റൽ യൂണിവേഴ്സിറ്റിയും ധാരണാപത്രം ഒപ്പുവെച്ചു

കേരളത്തിലെ സിനിമാ വ്യവസായത്തിന് വഴിത്തിരിവാകുന്ന ഏകീകൃത ഇ-ടിക്കറ്റിംഗ് സംവിധാനം നടപ്പിലാക്കുന്നതിനുള്ള നിർണ്ണായക ധാരണാപത്രം ഒപ്പുവെച്ചു. സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്ന ഈ സംവിധാനത്തിനായുള്ള സോഫ്റ്റ്‌വെയർ വികസിപ്പിക്കാനുള്ള കരാറാണ് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷനും (കെ.എസ്.എഫ്.ഡി.സി.) ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരളയും തമ്മിൽ ഒപ്പിട്ടത്. സാംസ്‌കാരിക കാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിലായിരുന്നു കരാർ കൈമാറ്റം. കെ.എസ്.എഫ്.ഡി.സി. മാനേജിംഗ് ഡയറക്‌ടർ പ്രിയദർശനൻ പി.എസ്., ഡിജിറ്റൽ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. എ. മുജീബ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. […]

ലോകോത്തര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു : കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ

കൊച്ചി: കേരളത്തിൽ ലോകോത്തര നിലവാരത്തിൽ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ നിലവിലുള്ള കളിസ്ഥലത്താണ് കേരള ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം വരുന്നത്. ഇതിനുള്ള നടപടകൾ‌ക്ക് തുടക്കമായി. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണെന്നുള്ളതും ആവശ്യത്തിന് ഭൂമി ലഭ്യമാണെന്നതുമാണ് പ്രത്യേകത. ഓഗസ്റ്റ് 4 ന് സിൻഡിക്കേറ്റ് ഹാളിൽ നടന്ന ഉന്നതതല യോഗത്തിലാണ് ഈ പദ്ധതി ചർച്ച ചെയ്തത്. കായികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ക്രിക്കറ്റിലെ മികവ് പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു പ്രധാന ചുവടുവയ്പ്പാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ധാരണാത്രവുമായി ബന്ധപ്പെട്ട […]

റാപ്പർ വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ സിലബസിൽ നിന്ന് ഒഴിവാക്കില്ലെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മലയാളം ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ ഡോ. എം.എസ്.അജിത്

റാപ്പർ വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ സിലബസിൽ നിന്ന് ഒഴിവാക്കില്ലെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മലയാളം ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ ഡോ. എം.എസ്.അജിത് പറഞ്ഞു. സർവകലാശാല സിലബസിൽ തീരുമാനം എടുക്കേണ്ടത് ബോർഡ് ഓഫ് സ്റ്റഡീസും അക്കാഡമിക് കൗൺസിലുമാണെന്നും ഡോ. എംഎസ് അജിത് കൂട്ടിച്ചേർത്തു. ഉത്തമ ബോധ്യത്തോടെയാണ് വേടന്റെ പാട്ട് സിലബസിൽ ഉൾപ്പെടുത്തിയതെന്ന് ഡോ. എംഎസ് അജിത് പറഞ്ഞു. സിലബസ് മറ്റൊരാൾ പരിശോധിച്ച് നൽകുന്ന നിർദേശങ്ങൾ സ്വീകരിക്കേണ്ടതില്ല എന്നും ഔദ്യോഗികമായി റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഉണ്ടാക്കിയ സിലബസ് മറ്റൊരാൾ പരിശോധിച്ച് […]

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കി :

ഭാരതാംബ വിഷയത്തിൽ കേരള സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാറിൻ്റെ സസ്‌പെൻഷൻ റദ്ദാക്കി. ഇന്ന് നടന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. സിൻഡിക്കേറ്റിന്റെ അധികാര പരിധി ഉപയോഗിച്ച് വി സിയുടെ വിയോജിപ്പ് തള്ളിക്കൊണ്ടാണ് തീരുമാനം. രജിസ്ട്രാറുടെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പോലും താൽക്കാലിക വി സിയായ സിസ തോമസ് തയ്യാറായിരുന്നില്ല. എന്നാൽ വി സിയും സിൻഡിക്കേറ്റിന്റെ ഭാഗമാണെന്ന നിലയിൽ വോട്ട് ചെയ്താണ് സസ്‌പെൻഷൻ റദ്ദാക്കിയിരിക്കുന്നത്. ഇടത് അംഗങ്ങളുടെയും കോൺഗ്രസ് അംഗങ്ങളുടെയും വൻ ഭൂരിപക്ഷ വോട്ടുകളോടെയാണ് സസ്‌പെൻഷൻ നടപടി […]

ഭാരതാംബ ചിത്ര വിവാദം : കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ. ഭാരതാംബയുടെ ചിത്രം വച്ചുകൊണ്ടുള്ള സെനറ്റ്‌ഹാളിലെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് വിസി ഡോ.മോഹൻ കുന്നുമ്മൽ രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്. അടിയന്തരാവസ്ഥയുടെ അൻപതാണ്ട് പ്രമാണിച്ച് സർവകലാശാല സെനറ്റ് ഹാളിൽ സംഘടിപ്പിച്ച ഗവർണ‌ർ പങ്കെടുക്കുന്ന പരിപാടിയ്‌ക്ക് കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിച്ചതോടെ സ്ഥലത്ത് എസ്‌എഫ്‌ഐ, കെഎസ്‌യുവടക്കം പ്രതിഷേധം സംഘടിപ്പിച്ചു. ഇതിനിടെ പരിപാടിക്ക് രജിസ്ട്രാർ അനുമതി നിഷേധിച്ചതാണ് ഇപ്പോൾ നടപടിക്ക് കാരണമായത്. രജിസ്ട്രാർ ഗവർണറോട് അനാദരവ് കാണിച്ചെന്നാണ് അന്വേഷണ […]

കേരള കാർഷിക സർവകലാശാല ബിരുദ ദാന ചടങ്ങു് 2024

കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ പുഴക്കലിലുള്ള ഹയാത്ത് റീജൻസിയിൽ വച്ച് നടത്തുന്നു. ബഹു: കേരള ഗവർണറും ചാൻസലറുമായ ശ്രീ. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ബിരുദ ദാനം നടത്തുന്ന ചടങ്ങിൽ പ്രൊ ചാൻസലർ കൂടിയായ ബഹു: കൃഷി വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ്, എസ്ക്യുട്ടിവ് കമ്മിറ്റി അംഗവും റെവന്യൂ വകുപ്പ് മന്ത്രിയുമായ അഡ്വ രാജൻ, കാർഷിക സർവകലാശാല വൈസ് ചാൻസലറും കാർഷികോൽപ്പാദന […]

സംസ്കൃത സർവ്വകലാശാലയിൽ പുതിയ സർട്ടിഫിക്കറ്റ് കോഴ്സുകൾ

. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ വ്യവഹാരസംസ്കൃതത്തിലും എഡ്യൂക്കേഷനിലും സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കുവാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചതായി സർവ്വകലാശാല അറിയിച്ചു. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം ന്യായം, സംസ്കൃതം വ്യാകരണം വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ റിസർച്ച് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. ഒഴിവ് താൽക്കാലികമാണ്. സംസ്കൃതം ന്യായം അല്ലെങ്കിൽ സംസ്കൃതം വ്യാകരണം വിഷയത്തിൽ കുറഞ്ഞത് 55% മാർക്കോടെ നേടിയ ബിരുദാനന്തര ബിരുദവും ബന്ധപ്പെട്ട വിഷയത്തിൽ നെറ്റ് /എം.ഫിൽ / […]

സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് അധ്യാപക ഒഴിവുകൾ

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ മോഹിനിയാട്ടം, ഭരതനാട്യം പഠന വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേയ്ക്ക് വാക്ക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു. അക്കമ്പനീയിംഗ് വിഭാഗത്തിൽ വോക്കൽ, മൃദംഗം, വയലിൻ എന്നീ തസ്തികകളിൽ ഓരോ ഒഴിവുകളാണ് മോഹിനിയാട്ടത്തിലുളളത്. ഭരതനാട്യത്തിൽ ഡാൻസ് മ്യൂസിക് (ടീച്ചിംഗ്), അക്കമ്പനീയിംഗ് വിഭാഗത്തിൽ വോക്കൽ, മൃദംഗം തസ്തികകളിൽ ഓരോ ഒഴിവുകളുമുണ്ട്. 55% മാർക്കോടെ അതത് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. എസ്. സി. വിഭാഗക്കാർക്ക് 50% മാർക്ക് മതിയാകും. ഡാൻസ് മ്യൂസിക്കിന് […]

Back To Top