തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ എടുത്തതായി സൂചന. രാവിലെ പ്രത്യേകസംഘം വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. നിലവിൽ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്ത് വരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയോ എന്നതുൾപ്പെടെ വിവരം പുറത്തുവരാനുണ്ട്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ നിരവധി തവണ ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തിരുന്നു. സ്വർണ്ണക്കൊള്ള പുറത്തുവന്ന് ദിവസങ്ങൾ പിന്നിടുമ്പോഴാണ് കസ്റ്റഡിയിലെടുക്കുന്നത്. പത്തുദിവസത്തിനകം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടതുണ്ട്. പോറ്റി എത്ര സ്വർണ്ണം തട്ടിയെടുത്തു എന്നതുൾപ്പെടെ ചോദ്യം ചെയ്യലിൽ പുറത്തുവരണം. തിരുവനന്തപുരത്തോ, പത്തനംതിട്ടയിലോ ആണ് ചോദ്യം ചെയ്യലെന്നാണ് സൂചന. തെളിവുകള്‍ […]
ശബരിമല സ്വർണ തട്ടിപ്പ്: ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തു; ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാം പ്രതി!
ശബരിമല സ്വർണ തട്ടിപ്പിൽ കേസിൽ കേസെടുത്തു. ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്തു നിന്ന് കേസെടുത്തിരിക്കുന്നത്. ദേവസ്വം ജീവനക്കാരും പ്രതികളാണ്. ഉണ്ണികൃഷ്ണൻ പോറ്റിയടക്കം പത്ത് പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. കവർച്ച, വിശ്വാസ വഞ്ചന, ഗൂഢാലോചന കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. രണ്ട് എഫ് ഐ ആറാണ് ഇട്ടിരിക്കുന്നത്. രണ്ടിലും ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. കേസ് പ്രത്യേക സംഘത്തിന് കൈമാറും. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. ദേവസ്വം ബോർഡിലെ മുരാരി ബാബു ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരും […]