തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി ഡി സതീശൻ്റെ പാർലമെൻ്ററി ജീവിതംതന്നെ ആർഎസ്എസിൻ്റെ ദാനമാണെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ് പറഞ്ഞു. 2001ലും 2006ലും പറവൂരിൽനിന്ന് ആർഎസ്എസ് നേതാക്കളെക്കണ്ട് പിന്തുണ വാങ്ങിയ ആളാണ് സതീശൻ. ഇക്കാര്യം ആർഎസ്എസ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം ഇതേവരെ നിഷേധിക്കാനോ തള്ളിപ്പറയാനോ സതീശൻ തയ്യാറായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന് സതീശൻ ആക്ഷേപിക്കുന്നത് കേട്ടാൽ ചിരിച്ചുപോകും. ആർഎസ്എസ് ആചാര്യൻ ഗോൾവാൾക്കറുടെ ചിത്രത്തിനുമുന്നിൽ വിളക്കുകൊളുത്തി താണുവണങ്ങിയ ആളാണ് പ്രതിപക്ഷനേതാവ്. തൻ്റെ പാർലമെൻ്ററി ജീവിതത്തിന് ആർഎസ്എസിനോട് ആജീവനാന്തം […]
