കേരള സർവകലാശാലക്ക് കീഴിലെ കോളജ് യൂണിയനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക് വന്പൻ വിജയം. കണ്ണൂർ, കലിക്കറ്റ്,എംജി, സംസ്‌കൃത സർവകലാശാലാ കോളജുയൂണിയൻ തെരഞ്ഞെടുപ്പു വിജയത്തിന് പിന്നാലെയാണ് ഭൂരിപക്ഷം കോളജുകളും എസ്‌എഫ്‌ഐ ഒറ്റക്കു നേടിയത്. തെരഞ്ഞെടുപ്പു നടന്ന 79 കോളജുകളിൽ 42 ലും എസ്‌എഫ്‌ഐ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വെള്ളിയാഴ്‌ച തെരഞ്ഞെടുപ്പു നടന്ന കോളജുകളിൽ കെഎസ്‌യു, എബിവിപി കൈവശം വച്ചിരുന്ന യൂണിയണനുകളും എസ്‌എഫ്‌ഐ പിടിച്ചെടുത്തു. തിരുവനന്തപുരം മാർ ഇവാനിയോസ്, കാട്ടാക്കട ക്രൈസ്‌റ്റ് നഗർ,കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ്, അന്പലപ്പുഴ ഗവ. കോളജ്, […]
തട്ട് തകർപ്പൻ ജയം; പാക്കിസ്ഥാനെ ഏഴു വിക്കറ്റിന് തോല്പിച്ച് ഇന്ത്യ കരുത്ത് കാട്ടി
ബായ്: ഏഷ്യകപ്പ് ക്രിക്കറ്റ് മത്സരത്തിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. പാക്കിസ്ഥാൻ ഉയർത്തിയ 128 റൺസ് പിന്തുടർന്ന ഇന്ത്യ 25 പന്ത് ബാക്കിനിൽക്കെ വിജയലക്ഷ്യം മറികടന്നു. നായകൻ സൂര്യകുമാർ യാദവിന്റെയും അഭിഷേക് ശർമയുടെയും തിലക് വർമയുടെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ അനായാസമായി വിജയലക്ഷ്യം മറികടന്നത്. 47 റൺസെടുത്ത സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ്സ്കോറർ. അഭിഷേക് ശർമയും തിലക് വർമയും 31 റൺസ് വീതമെടുത്തു. പാക്കിസ്ഥാന് വേണ്ടി സായിം അയൂബാണ് […]
രണ്ടാം ടെസ്റ്റ്: വിജയം കയ്യകലെ; ബാറ്റും പന്തും കൊണ്ട് ഇംഗ്ലണ്ടിനെ നിലംപരിശാക്കി ഇന്ത്യ, ഗില്ലിന് സെഞ്ചുറി; രണ്ടാം ഇന്നിങ്ങ്സിലും അടിപതറി ഇംഗ്ലണ്ട്, മൂന്ന് വിക്കറ്റ് നഷ്ടം
ബര്‍മിംഗ്ഹാം: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഇംഗ്ലണ്ട് പതറുകയാണ്. നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് . 24 റണ്‍സോടെ ഒല്ലി പോപ്പും 15 റണ്‍സോടെ ഹാരി ബ്രൂക്കുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റ്, സാക് ക്രോളി, ജോ റൂട്ട് എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നാലാം ദിനം അവസാന സെഷനില്‍ നഷ്ടമായത്. ഇന്ത്യക്കായി ആകാശ് ദീപ് രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും […]
നിലമ്പൂര്‍ വിജയത്തില്‍ ആശ സമരത്തിനുള്ള പിന്തുണയുമുണ്ട്: ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വിജയത്തില്‍ ആശ സമരത്തിനുള്ള പിന്തുണകൂടിയുണ്ടെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. സത്യപ്രതിജ്ഞ ചെയ്തശേഷം ആശ സമരത്തിന് പിന്തുണ അര്‍പ്പിച്ച് സെക്രട്ടറിയേറ്റിനു മുന്നിലെ സമരപന്തല്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.നീതിക്കുവേണ്ടിയുള്ള സമരമാണ് ആശ പ്രവര്‍ത്തകര്‍ നടത്തുന്നത്. ഇവരുടെ മാനുഷിക പ്രശ്‌നങ്ങള്‍ സഭക്കകത്തും പുറത്തും ഉന്നയിക്കാന്‍ തനിക്ക് കിട്ടുന്ന ഏതവസരവും വിനിയോഗിക്കുമെന്നും അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ ചെയര്‍മാനുമായിരുന്നതിനാല്‍ ആശ വളണ്ടിയര്‍മാരുടെ പ്രധാന്യം നന്നായറിയാം. കോവിഡ് കാലത്ത് നടത്തിയ സേവനത്തിന് നല്ലവാക്കിലുള്ള അഭിനന്ദനം മാത്രം പോര മാന്യമായി ജീവിക്കാനുള്ള […]
അച്ഛാ നമ്മള്‍ ജയിച്ചൂട്ടോ’, ഷൗക്കത്തിൻ്റെ വിജയത്തില്‍ വി.വി.പ്രകാശിൻ്റെ മകളുടെ വൈകാരിക കുറിപ്പ്
കോഴിക്കോട്: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചതിന് പിന്നാലെ വൈകാരിക ഫെയ്‌സ്ബുക്ക് പോസ്റ്റുമായി മലപ്പുറം മുന്‍ഡിസിസി പ്രസിഡൻ്റ് വി.വി. പ്രകാശിൻ്റെ മകള്‍ നന്ദന പ്രകാശ്. ‘അച്ഛാ നമ്മള്‍ ജയിച്ചൂട്ടോ’, എന്ന വാക്കുകളാണ് നന്ദന ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ‘അന്നും ഇന്നും എന്നും പാര്‍ട്ടിക്കൊപ്പം’, എന്നും നന്ദന, വി.വി. പ്രകാശിൻ്റെ ഫോട്ടോയ്ക്കുതാഴെ നില്‍ക്കുന്ന ചിത്രത്തിനൊപ്പം കുറിച്ചു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പലതവണ നന്ദന പ്രകാശിൻ്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ പരിഗണിക്കുന്നുവെന്ന […]
നിലമ്പൂർ തിരിച്ചുപിടിച്ച് യു.ഡി.എഫ്; ആര്യാടൻ ഷൗക്കത്തിന് മിന്നും വിജയം
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് മിന്നുന്ന വിജയം. ഇടതു സ്ഥാനാർഥിയായി വിജയിച്ച പി വി അൻവർ രാജിവച്ചതിനെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് പിതാവ് ആര്യാടൻ മുഹമ്മദ് ദീർഘകാലം കുത്തകയാക്കിവെച്ചിരുന്ന മണ്ഡലം യുഡിഎഫിനുവേണ്ടി തിരിച്ചുപിടിച്ചത്. സിപിഎമ്മിന്റെ എം സ്വരാജിനെ 11,432 വോട്ടിനാണ് ഷൗക്കത്ത് പരാജയപ്പെടുത്തിയത്. സ്വരാജിന്റെ തുടർച്ചയായ രണ്ടാമത്തെ പരാജയമായി ഇത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ കോൺഗ്രസിന്റെ കെ ബാബുവിനോടും സ്വരാജ് പരാജയപ്പെട്ടിരുന്നു. നിലമ്പൂരിൽ 19 റൗണ്ട് […]
ആർസിബിയുടെ വിക്ടറി പരേഡിൽ വന്‍ ദുരന്തം; തിക്കിലും തിരക്കിലും പെട്ട് 11 മരണം
ബംഗളൂരു: ഐ.പി.എൽ കിരീടം നേടിയ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന് നഗരത്തിൽ നൽകിയ സ്വീകരണത്തിനിടെ വൻദുരന്തം. തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
ലിവർപൂളിന്റെ വിജയാഘോഷത്തിനിടെ ആരാധകക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി 50 പേർക്ക് പരിക്ക്
പ്രീമിയർ ലീഗ് കിരീട നേട്ടം ആഘോഷിക്കുകയായിരുന്ന ലിവർപൂൾ ആരാധകരുടെ കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി. 50 പേർക്ക് പരിക്കേൽക്കുകയും 27 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ബ്രിട്ടീഷ് പൗരനായ ഡ്രൈവറെ അറസ്റ്റ് ചെയ്തു. സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ രണ്ട് പേർക്ക് ഗുരുതരമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ലിവർപൂൾ ഫുട്ബോൾ ക്ലബ്ബിന്റെ 20-ാമത് ടോപ്പ്-ഫ്ലൈറ്റ് ലീഗ് കിരീടനേട്ടം ആഘോഷിക്കുന്നതിനായി നടന്ന ഓപ്പൺ‑ടോപ്പ് ബസ് വിക്ടറി പരേഡിനിടെയാണ് അപകടം ഉണ്ടായത്. പ്രാദേശിക സമയം വൈകുന്നേരം […]