Flash Story
ബ്രസീൽ ടീം ആദ്യമായി ഇന്ത്യയിൽ കളിക്കാൻ എത്തുന്നു.
കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ അനു കുമാരി
ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; മന്ത്രി എം ലിജു
പകർച്ചവ്യാധി പ്രതിരോധം മാധ്യമപ്രവർത്തകർക്കായി ശില്പശാല ബുധനാഴ്ച
ലോ കോളേജ് അസി : പ്രൊഫസർ നിയമന ഉത്തരവ് മുഖ്യമന്ത്രി വി ഡി സതീശൻ കൈമാറി
വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്
കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു
ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈ കോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍
കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.


സിലാപത്തൂർ: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളത്തിന് വിജയത്തുടക്കം. ആദ്യമത്സരത്തിൽ പഞ്ചാബിനെയാണ് കേരളം കീഴടക്കിയത്. ഒരു ഗോൾ പിന്നിട്ടുനിന്ന ശേഷം മൂന്നുഗോൾ തിരിച്ചടിച്ചാണ് കേരളം ജയിച്ചുകയറിയത്. മുഹമ്മദ് അജ്‌സൽ കേരളത്തിനായി ഇരട്ട ഗോളുകൾ നേടി.

മത്സരം ആരംഭിച്ചതുമുതൽ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. ഒട്ടേറെ അവസരങ്ങളും സൃഷ്ടിച്ചു. കേരളം പന്തടക്കത്തിൽ മുന്നിൽ നിന്നെങ്കിലും ആദ്യം വലകുലുക്കി കൊണ്ട് പഞ്ചാബ് ഞെട്ടിച്ചു. 27-ാം മിനിറ്റിലാണ് ലക്ഷ്യം കണ്ടത്. ഒരു ഗോൾ വീണതോടെ കേരളം മുന്നേറ്റങ്ങൾ ശക്തമാക്കി. എന്നാൽ ആദ്യപകുതിയിൽ തിരിച്ചടിക്കാനായില്ല.

രണ്ടാം പകുതിയിൽ ഉണർന്നുകളിച്ച കേരളം രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സമനിലഗോൾ നേടി. മനോജ് എം ആണ് വലകുലുക്കിയത്. മിനിറ്റുകൾക്കകം കേരളം ലീഡുമെടുത്തു. 58-ാം മിനിറ്റിൽ മുഹമ്മദ് അജ്‌സലാണ് ഗോൾ നേടിയത്. അപ്രതീക്ഷിതമായി പിന്നിലായിപ്പോയതിന്റെ ഞെട്ടലിൽ നിന്ന് കരകയറും മുൻപേ തന്നെ മൂന്നാം ഗോശളുമെത്തി. അതോടെ പഞ്ചാബിന്റെ പതനം പൂർണമായി. 62-ാം മിനിറ്റിൽ അജ്

Back To Top
onwin