കണ്ണമ്മൂല വാർഡ് കമ്മിറ്റി സംഘടിപ്പിച്ച മേയർക്കൊപ്പം വികസന ചർച്ച പരിപാടി മേയർ വി.വി.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു. വാർഡ് കൗൺസിലർ പാറ്റൂർ രാധാകൃഷ്ണൻ സമീപം
തിരുവനന്തപുരം നഗരസഭ :വി വി രാജേഷ് പുതിയ മേയർ
തിരുവനന്തപുരം നഗരസഭയുടെ47- മത് മേയറായി വി.വി രാജേഷ് അധികാരമേറ്റു. കോർപ്പറേഷൻ ഹാളിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ജില്ലാ കളക്ടർ അനു കുമാരി സത്യവാചകം ചൊല്ലിക്കൊടുത്തു. 51 വോട്ടുകൾ നേടിയാണ് വി.വി രാജേഷ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. എൽ.ഡി.എഫിന്റെ മേയർ സ്ഥാനാർഥി ആർ.പി ശിവജിക്ക് 29 വോട്ടും യു.ഡി.എഫിന്റെ കെ.എസ് ശബരീനാഥന് 17 വോട്ടും ലഭിച്ചു. കൊടുങ്ങാനൂർ വാർഡിൽ നിന്ന് എൻ ഡി എ യുടെ സ്ഥാനാർത്ഥി യായാണ് വി.വി രാജേഷ് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കരുമം വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട […]
വിവി രാജേഷ് തലസ്ഥാന നഗരിയുടെ പ്രഥമ പൌരൻ. തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി വിവി രാജേഷിനെ തെരഞ്ഞെടുത്തു
തിരുവനന്തപുരം: വിവി രാജേഷ് തലസ്ഥാന നഗരിയുടെ പ്രഥമ പൌരൻ. തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി വിവി രാജേഷിനെ തെരഞ്ഞെടുത്തു. 51 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്‍റെയും വോട്ടുകളാണ് ലഭിച്ചത്. എം ആർ ഗോപനാണ് വി വി രാജേഷിൻ്റെ പേര് നിർദേശിച്ചത്. വി ജി ഗിരികുമാർ പിൻതാങ്ങി. രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജേഷിനെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചിരുന്നു. ഒരു സ്വതന്ത്രൻ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നിരുന്നു. കോൺഗ്രസ് വിമതനായ സുധീഷ് കുമാർ ആണ് […]
