ഓണത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ 2025 ആഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 4 വരെ കൈത്തറി തുണിത്തരങ്ങൾക്ക് 20% റിബേറ്റ് പ്രഖ്യാപിച്ചു. റിബേറ്റ് വിൽപ്പനയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഊറ്റുകുഴി യിലുള്ള കൈത്തറിഭവനിൽ വച്ച് 13.08.2025 ബുധനാഴ്‌ച ഉച്ചയ്ക്ക് ശേഷം 3 മണിയ്ക്ക് ബഹു:വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി ശ്രീ. രാജീവ് അവർകൾ നിർവ്വഹിച്ചു. പ്രശസ്‌ത പിന്നണി ഗായികയും, സംസ്ഥാന സർക്കാർ പുരസ്ക്‌കാര ജേതാവുമായ ശ്രീമതി. രാജലക്ഷ്‌മി അഭിറാം ആദ്യ വിൽപ്പന നിർവ്വഹിച്ചു. ചടങ്ങിൽ ഹാൻ്റക്‌സ് അഡ്‌മിനിസ്ട്രേറ്റീവ് […]
ഉപരാഷ്ട്രപതിജഗദീപ് ധൻകറിനുഹൃദ്യമായ സ്വീകരണം
രണ്ടുദിവസത്തെ സന്ദർശനത്തിന് എത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൃദ്യമായ സ്വീകരണം. ഭാര്യ ഡോ സുധേഷ് ധൻകറിനൊപ്പം വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ എത്തിയ ഉപരാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. കുടുംബാംഗങ്ങളായ ആഭാ വാജ്പയ്, കാർത്തികേയ് വാജ്പയ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, അഡ്വ ഹാരിസ് ബീരാൻ എംപി, ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, ഡിജിപി റവാഡ എ ചന്ദ്രശേഖർ, ജില്ലാ കളക്ടർ എൻ […]