രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ക്ഷേമ പെന്‍ഷനായി 14,500 കോടി രൂപ വകയിരുത്തി. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കാണ് തുക. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമപെന്‍ഷന്‍ ഘട്ടംഘട്ടമായി ഉയര്‍ത്തിയെന്ന് ധനമന്ത്രി പറഞ്ഞു. 48,383.83 കോടി രൂപ രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ ക്ഷേമ പെന്‍ഷനായി നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. 62 ലക്ഷം ജനങ്ങള്‍ക്ക് മുടക്കമില്ലാതെ എല്ലാ മാസവും രണ്ടായിരം രൂപ വീതെ നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സര്‍ക്കാര്‍കാലാവധി പൂര്‍ത്തിയാകുമ്പോഴേക്കും 54000 കോടി രൂപ ക്ഷേമപെന്‍ഷനായി നല്‍കും. […]
LDFസർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും വികസനങ്ങളും ജനങ്ങളിലേക്ക് :
LDFസർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും വികസനങ്ങളും ജനങ്ങളിലേക്കെത്തിക്കുവാനുംഅഭിപ്രായങ്ങൾ കേൾക്കുന്നതിനുമായി സിപിഐ എം സംഘടിപ്പിക്കുന്നഭവന സന്ദർശനത്തിന് തുടക്കമായി. പാർടി ജനറൽ സെക്രട്ടറിഎം എ ബേബിയുടെ നേതൃത്വത്തിൽ കൊല്ലം പോളയത്തോട് പ്രദേശത്തെ വീടുകൾ സന്ദർശിച്ചു.
മുഖ്യമന്ത്രിയുടെ ക്ഷേമ പദ്ധതി പ്രഖ്യാപനം: ജനങ്ങള്‍ക്ക് ലഭിച്ചത് ബമ്പര്‍ സമ്മാനം -മന്ത്രി എ കെ ശശീന്ദ്രന്‍
ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിച്ചത് ബമ്പര്‍ സമ്മാനമാണെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. കുറ്റ്യാടി ഗ്രാമപഞ്ചായത്തില്‍ വിവിധ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നിരവധി ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സമ്പൂര്‍ണ ഭവന പഞ്ചായത്ത് പ്രഖ്യാപനം, വയോജന നയരേഖ പ്രഖ്യാപനം, പുതുക്കിയ ജൈവവൈവിധ്യ രജിസ്റ്റര്‍ പ്രകാശനം, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആദരം എന്നിവയാണ് ചടങ്ങില്‍ നടന്നത്. ദേശീയ അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണ മെഡല്‍ നേടിയ സി […]
പുത്തൻ പ്രതീക്ഷയും അവസരവുംനൽകി ശിശുക്ഷേമ സമിതിയുടെതളിര് – വർണ്ണോത്സവത്തിന് തുടക്കം
അവർ കൂട്ടത്തോടെ ആരവം മുഴക്കി കൈ പിടിച്ച് ഒരേ മനസ്സോടെ ചിരിച്ച് ഉല്ലസിച്ച് വേദികളിൽ നിന്നും വേദികളിലേക്ക്പ്രയാണമായിരിന്നു.സമ്മാനം കിട്ടിയവരും ഇല്ലാത്തവരുമെന്ന്പക്ഷമില്ലാതെ അവർ ഒരോ വേദിയിലും ആടിയും പാടിയുംതിമിർത്തു.കലോത്സവങ്ങളിലെസ്ഥിരം പരിഭവങ്ങളും അവകാശവാദങ്ങളുമില്ലാത്ത മാത്സര്യംവെടിഞ്ഞ് സർഗ്ഗാത്മകത മാറ്റു രുയ്ക്കാൻ വീണുകിട്ടിയ അവസരം അവർ രണ്ട് ദിവസമായി വർണ്ണോത്സവമാക്കും.സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ശിശുദിനത്തോടനുബന്ധിച്ച് നടന്ന് വരുന്ന സ്ക്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി ശനിയും ഞായറുമായി തിരുവനന്തപുരം ജില്ലയിലെ ചിൽഡ്രൻസ് ഹോമുകളിലെ അന്തേവാസികളായഎൽപി മുതൽ ഹയർ സെക്കൻ്ററി സ്ക്കൂൾ തലം വരേയുള്ള കുട്ടികൾക്കായി […]
