ലിവര്‍പൂള്‍: ബോക്‌സിങ്ങിൽ ഇന്ത്യയിൽ നിന്ന് വീണ്ടും ലോക ജേതാവ്. ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം ജെയ്‌സ്‌മിൻ ലംബോറിയ സ്വർണം നേടി. ഇംഗ്ലണ്ടിലെ ലിവർപൂളിൽ നടന്ന ഫൈനലിൽ വനിതകളുടെ 57 കിലോ വിഭാഗത്തിൽ ആണ് ജെയ്‌സ്‌മിൻ ലംബോറിയയുടെ നേട്ടം. പാരിസ് ഒളിംപിക്‌സ് മെഡൽ ജേതാവായ പോളിഷ് താരത്തെ ആണ് കലാശപ്പോരില്‍ ജെയ്‌സ്‌മിൻ തോൽപ്പിച്ചത്. മലയാളിയായ ഡി.ചന്ദ്രലാൽ ആണ് ഇന്ത്യൻ വനിത ടീമിന്‍റെ പരിശീലകൻ. ചാമ്പ്യന്‍ഷിപ്പില്‍ നാല് മെഡലുകൾ ഉറപ്പിക്കാൻ ഇന്ത്യന്‍ വനിതാ ടീമിന് കഴിഞ്ഞിട്ടുണ്ട്.
സോഷ്യല്‍ മീഡിയ ക്യാമ്പെയ്‌നിനുള്ള പാറ്റ ഗോള്‍ഡ് അവാര്‍ഡ് കേരള ടൂറിസത്തിന് : മന്ത്രി പി എ മുഹമ്മദ് റിയാസ് അവാര്‍ഡ് ഏറ്റുവാങ്ങി
തിരുവനന്തപുരം: ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസം നടത്തിയ പരിശ്രമങ്ങള്‍ക്കുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ (പാറ്റ) 2025 ലെ ഗോള്‍ഡ് അവാര്‍ഡ്മന്ത്രി പി എ മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി. തായ്‌ലന്‍ഡിലെ ബാങ്കോക്കിലുള്ള ക്വീന്‍ സിരികിറ്റ് നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പാറ്റ ട്രാവല്‍ മാര്‍ട്ടിനൊപ്പം നടന്ന പാറ്റ ഗോള്‍ഡ് അവാര്‍ഡ്‌സ് 2025 പരിപാടിയില്‍ മക്കാവോ ഗവണ്‍മെന്റ് ടൂറിസം ഓഫീസ് പ്രതിനിധി മരിയ ഹെലെന ദേ സെന്ന ഫെര്‍ണാണ്ടസ്, പാറ്റ ചെയര്‍ പീറ്റര്‍ സെമോണ്‍, പാറ്റ സിഇഒ […]
ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി
പമ്പയാറ്റിലെ ഓളപ്പരപ്പിൽ ആവേശത്തിരയിളക്കിയ ചമ്പക്കുളം മൂലം വള്ളംകളിയിൽ ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ എൻസിബിസി ബോട്ട് ക്ലബ് തുഴഞ്ഞ ചെറുതന പുത്തൻ ചുണ്ടൻ ജേതാക്കളായി രാജപ്രമുഖൻ ട്രോഫി നേടി. ചമ്പക്കുളം ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ രണ്ടാം സ്ഥാനവും നിരണം ചുണ്ടൻ വെൽഫെയർ അസോസിയേഷൻ്റെ ആയാപറമ്പ് വലിയദിവാൻജി മൂന്നാം സ്ഥാനവും നേടി. യുബിസി കൈനകരിയുടെ ആയാപറമ്പ് പാണ്ടി ചുണ്ടൻ ലൂസേസ് ഫൈനലിൽ ഒന്നാം സ്ഥാനം നേടി. വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ കുമരകം ടൗൺ ബോട്ട് ക്ലബ് […]
ജാവലിൻ ത്രോ: നീരജ് ചോപ്ര പാരീസ് ഡയമണ്ട് ലീഗ് 2025 കിരീടം നേടി
ജാവലിൻ ത്രോ താരമായ നീരജ് ചോപ്ര, ആദ്യ ശ്രമത്തിൽ തന്നെ 88.16 മീറ്റർ എറിഞ്ഞുകൊണ്ട് പാരീസ് ഡയമണ്ട് ലീഗ് 2025 കിരീടം നേടി. രണ്ട് വർഷത്തിനിടെ അദ്ദേഹത്തിൻ്റെ ആദ്യത്തെ ഡയമണ്ട് ലീഗ് വിജയമാണിത്. 90 മീറ്ററിനപ്പുറം ത്രോകൾ നേടാനുള്ള അദ്ദേഹത്തിൻ്റെ ശ്രമങ്ങൾക്ക് ഈ വിജയം കൂടുതൽ ഊർജം പകരും. 87.88 മീറ്റർ എറിഞ്ഞ ജർമ്മനിയുടെ ജൂലിയൻ വെബർ വെള്ളിയും 86.62 മീറ്ററുമായി ബ്രസീലിന്റെ ഡാ സിൽവ വെങ്കലവും കരസ്ഥമാക്കി . ഇന്ത്യയിലെ യുവ അത്‌ലറ്റുകളെ അദ്ദേഹത്തിൻ്റെ വിജയം […]