Flash Story
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല
“എന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരും”പ്രതികരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണക്കൊള്ള: പ്രതി പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ മുരാരി ബാബുവിൻ്റെ രാജി എഴുതിവാങ്ങി എൻഎസ്എസ്
ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീചേഴ്‌സ് സംഘടന സെക്രട്ടറിയേറ്റ് മാർച്ച്‌ നടത്തി
കണ്ണാടി ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യ; സ്കൂൾ നാല് ദിവസത്തക്ക് അടച്ചിട്ടു
നിമിഷപ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയമിച്ച് കേന്ദ്രം, ജീവന് ആശങ്കയില്ലെന്നും സർക്കാർ
സ്പർശ് ഔട്ട്റീച്ച് പരിപാടി ഗവർണർ ഉദ്ഘാടനം ചെയ്തു
സെക്രട്ടേറിയറ്റ് മാർച്ച് നടത്തി മഹിളാ മോർച്ച:

പേരാമ്പ്ര സംഘര്‍ഷം; 7 യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍, പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ നടപടി

പേരാമ്പ്ര സംഘര്‍ഷം; 7 യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍, പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ നടപടികോഴിക്കോട്: പേരാമ്പ്ര സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു എന്ന കേസിലാണ് അറസ്റ്റ്. സജീർ ചെറുവണ്ണൂർ, അരുൺ മുയ്യോട്ട്, നസീർ വെള്ളിയൂർ, കൃഷ്ണനുണ്ണി വേളം, മുസ്തഫ മിദ്‌ലാജ്, റഷീദ് വാല്യക്കോട് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഘർഷ സമയത്ത് പൊലീസിന് നേരെ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞുവെന്ന എല്‍ഡിഎഫ് ആരോപണത്തിൻമേൽ പേരാമ്പ്ര പൊലീസ് അന്വേഷണം […]

കെട്ടിടം തകർന്നു വീണ് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ കുടുങ്ങി : സംഭവം തൃശ്ശൂർ കൊടകരയിൽ

തൃശൂർ:  മഴയില്‍ തൃശൂര്‍ കൊടകരയില്‍ കെട്ടിടം തകര്‍ന്നു വീണു. അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന ഇരുനില കെട്ടിടമാണ് ഇടിഞ്ഞുവീണത്. മൂന്ന് പേര്‍ വീടിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു. രാഹുല്‍, അലീം, റൂബല്‍ എന്നിവരാണ് കുടുങ്ങിയത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും സ്ഥലത്തെത്തി തിരച്ചില്‍ തുടരുന്നു.17 പേരോളം ആണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. രാവിലെ ഏകദേശം ആറുമണിയോടെയാണ് കെട്ടിടം ഇടിഞ്ഞു വീണത്. വീട് തകര്‍ന്നുവീണതോടെ മറ്റുള്ളവര്‍ 14 പേരും ഓടി രക്ഷപ്പെടുകയായിരുന്നു.രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പിനിടയിലാണ് അപകടം സംഭവിച്ചത് .കൊടകര ടൗണില്‍ തന്നെയുള്ള കെട്ടിടമാണ് […]

മോട്ടോർ തൊഴിലാളികളുടെ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃക: മീനാങ്കൽ കുമാർ

തിരുവനന്തപുരം : ജൂൺ 22 സാമൂഹിക പ്രതിബദ്ധതയോടെ കൂടി പ്രവർത്തിക്കുന്ന തൊഴിലാളി വിഭാഗമായ മോട്ടോർ തൊഴിലാളികളുടെ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് എ ഐ ടി യു സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ പറഞ്ഞു. മോട്ടോർ തൊഴിലാളി യൂണിയൻ എഐടിയുസി കൊടുങ്ങാനൂർ മാർക്കറ്റ് ജംഗ്ഷൻ യൂണിറ്റ് സംഘടിപ്പിച്ച പഠനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ മണ്ഡലം സെക്രട്ടറി വട്ടിയൂർക്കാവ് ശ്രീകുമാർ, എഐടിയുസി മണ്ഡലം സെക്രട്ടറി കുടുങ്ങാനൂർ വിജയൻ, സിപിഐ ലോക്കൽ സെക്രട്ടറി ബി എസ് ബിജു, […]

കെൽപാം – സിഐടിയു യൂണിയൻ പിരിച്ചുവിട്ടു തൊഴിലാളികൾ കൂട്ടത്തോടെ ഐഎൻ ടിയുസിയിൽ ചേർന്നു.

വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെൽപാമിൽ നടന്ന വൻഅഴിമതികൾ വാർത്തയായതിനെന്നുടർന്ന് ചെയർമാനെയും അഴിമതി സംബന്ധമായ റിപ്പോർട്ടുനൽകിയ മാനേജിംഗ് ഡയറക്ടറേയും നീക്കം ചെയ്ത സർക്കാർ, അഴിമതിയിൽ പങ്കുള്ളവരെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ച് സ്ഥാപനത്തിലെ ഏക ട്രേഡ് യൂണിയനായിരുന്ന സിഐടിയു പിരിച്ചുവിട്ട് സംഘടനയുടെ ജനറൽ സെക്രട്ടറി ഉൾപ്പടെയുള്ളവർഐ എൻ ടി യു സി യിൽ ചേരാൻ തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ നേരിൽകണ്ട് തൊഴിലാളി പ്രതിനിധികൾനിലവിലെ സിഐടിയു യൂണിയൻ പിരിച്ചുവിട്ട് ഐ എൻ ടി യുസിയിൽ […]

പോഷ് ആക്ട് 2013 നിയമത്തിൻ്റെ ആനുകൂല്യം ഗാർഹിക തൊഴിലാളികളായ സ്ത്രീകൾക്കും ലഭിക്കും: അഡ്വ. പി. സതീദേവി

പോഷ് ആക്ട് 2013 നിയമത്തിൻ്റെ ആനുകൂല്യം ഗാർഹിക തൊഴിലാളികളായ സ്ത്രീകൾക്കും ലഭിക്കുമെന്ന് കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺഅഡ്വ. പി. സതീദേവി. അത്രത്തോളം നിർവചിക്കപ്പെട്ട നിയമമാണിതെന്നും ചെയർപേഴ്സൺ ചൂണ്ടിക്കാട്ടി. കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച പോഷ് ആക്ട് 2013 സംസ്ഥാനതല ശിൽപ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഡ്വ. പി. സതീദേവി.സ്ത്രീകൾക്ക് സമൂഹത്തിൽ ഉന്നത പദവിയും സുരക്ഷയും ഉറപ്പാക്കുന്ന നിയമങ്ങൾ രാജ്യത്ത് തുല്ല്യനീതി ഉറപ്പുനൽകുന്ന ഭരണഘടന, വിവേചനം നേരിടുന്ന വിഭാഗങ്ങൾക്കായി പ്രത്യേക പരിരക്ഷയും ഉറപ്പുനൽകുന്നുണ്ട്. സ്വാതന്ത്ര്യലബ്ദിക്കുശേഷം രാജ്യത്തുണ്ടായ നിയമങ്ങൾ സ്ത്രീകളുടെ […]

Back To Top