Flash Story
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല
“എന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരും”പ്രതികരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണക്കൊള്ള: പ്രതി പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ മുരാരി ബാബുവിൻ്റെ രാജി എഴുതിവാങ്ങി എൻഎസ്എസ്
ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീചേഴ്‌സ് സംഘടന സെക്രട്ടറിയേറ്റ് മാർച്ച്‌ നടത്തി
കണ്ണാടി ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യ; സ്കൂൾ നാല് ദിവസത്തക്ക് അടച്ചിട്ടു
നിമിഷപ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയമിച്ച് കേന്ദ്രം, ജീവന് ആശങ്കയില്ലെന്നും സർക്കാർ
സ്പർശ് ഔട്ട്റീച്ച് പരിപാടി ഗവർണർ ഉദ്ഘാടനം ചെയ്തു
സെക്രട്ടേറിയറ്റ് മാർച്ച് നടത്തി മഹിളാ മോർച്ച:

മനോജ്.കെ.ജയൻ _ ഉർവ്വശി ദമ്പതികളുടെ മകൾ തേജാ ലഷ്മി( കുഞ്ഞാറ്റ)
അഭിനയ രംഗത്ത്.
……………………………………

ദക്ഷിണേന്ത്യൻ സിനിമാ രംഗത്തെ പ്രശസ്ത താരങ്ങളായ മനോജ് കെ. ജയൻ-ഉർവ്വശി ദമ്പതികളുടെ മകൾ തേജാ ലഷ്മി (കുഞ്ഞാറ്റ) അഭിനയരംഗത്തേക്ക്.
ഇക്കാ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് സാലി നിർമ്മിച്ച് നവാഗതനായ ബിനു പീറ്റർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റയുടെ അഭിനയ രംഗത്തേക്കുള്ള ചുവടുവയ്പ്പ്.
സ്റ്റെല്ല എന്ന ടൈറ്റിൽ കഥാപാത്രത്തെ ത്തന്നെ അവതരിപ്പിച്ചു കൊണ്ടാണ് തേജാ ലഷ്മി അഭിനയ രംഗത്തേക്കു പ്രവേശിക്കുന്നത്.
മനോജ്.കെ. ജയൻ്റെയും ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ
കൊച്ചി ക്രൗൺ പ്ളാസാ ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിലൂടെ
യാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
കഴിഞ്ഞ കുറച്ചുനാളുകളായി തേജാ ലഷ്മിയുടെ അഭിനയ രംഗത്തേക്കുള്ള കടന്നു വരവിൻ്റെ അഭ്യൂഹങ്ങൾ ചലച്ചിത്ര രംഗത്ത് നിലനിന്നിരുന്നു. അതു ബ്രേക്ക് ചെയ്യുകയായിരുന്നു ഇവിടെ ‘
മനോജ്.കെ ജയൻ,
ചിത്രത്തിൻ്റെ സംവിധായകൻ ബിനു പീറ്റർ, നിർമ്മാതാവ് മുഹമ്മദ് സാലി, ജയരാജ്, നടൻ സർജാനു, പ്രശസ്ത തിരക്കഥാകൃത്ത് സേതു, അലക്സ് ഈ കുര്യൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാ
യിരുന്നു ഈ പ്രഖ്യാപനം നടന്നത്.

മകൾ അഭിനയ രംഗത്തേക്ക് കടന്നു വരാനുള്ള താൽപ്പര്യം പ്രകടിപ്പിച്ചപ്പോൾ നിനക്ക് അതാണിഷ്ടമെങ്കിൽ അതു നടക്കട്ടെയെന്നാ യിരുന്നു എൻ്റെ അഭിപ്രായം. അമ്മയുടെ അനുഗ്രഹവും അനുവാദവും വാങ്ങണമെന്നും പറഞ്ഞിരുന്നു.
മനോജ്.കെ.ജയൻ്റെ വാക്കുകളായിരുന്നു ഇത്.
ഇതിനിടയിൽ പല പ്രോജക്റ്റുകളും വന്നു കൊണ്ടിരുന്നു.
അത് എത്തിച്ചേർന്നത് ഈ ചിത്രത്തിലാണ്
അമ്മയോട് കഥ നേരത്തേ ചിത്രത്തിൻ്റെ സംഘാടകർ കഥ പറഞ്ഞിരുന്നു.
അമ്മ പൂർണ്ണ സമ്മതം തന്നതോടെയാണ് ഇതിലെ സ്റ്റെല്ലയെ അവതരിപ്പിക്കുവാൻ തീരുമാനിച്ചത്.
അമ്മ സമ്മതിച്ചില്ലങ്കിൽ ഈ ചിത്രം ചെയ്യുമായിരുന്നില്ലാ യെന്ന് തേജാ ലഷ്മിയും മനോജ്.കെ.ജയനും പറഞ്ഞു.

സമ്പന്ന കുട്ടംബത്തിൽപ്പിറന്ന് ചിത്രശലഭത്തേപ്പോലെ പാറിനടന്ന് ജീവിതത്തെ സന്തോഷത്തോടെ ആസ്വദിക്കുന്ന സ്റ്റെല്ല എന്ന പെൺകുട്ടിയുടെ ജീവിതമാണ് ഹ്യൂമർ, ഇമോഷൻ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
യുവനടന്മാരിൽ ശ്രദ്ധേയനായ സർജാനുവാണ് ഈ ചിത്രത്തിലെ നായകൻ.
ലാലു അലക്സും,കനിഹയും പ്രധാന വേഷങ്ങളിലുണ്ട്.
ഇവർക്കു പുറമേ നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു

Back To Top