
‘
തിരുവനന്തപുരം : കിളിയൂർ അജിത് രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘നെയ്യാറിന്റെ വാമൊഴി ചരിത്രം’ എന്ന പുസ്തകം . സാംസ്കാരിക-ഫിഷറീസ്-യുവജനകാര്യവകുപ്പുമന്ത്രി സജി ചെറിയാൻ
വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ഡോ. ജി. എസ്. പ്രദീപിന് നല്‍കി പ്രകാശനം ചെയ്തു പ്രകാശനം ചെയ്തു. നെയ്യാർ തീര ഭൂമിയുടെ ഓർമ്മകൾ തേടിയുള്ള ഒരു സഞ്ചാരമായ ‘നെയ്യാറിന്റെ വാമൊഴി ചരിത്രം’ ചരിത്രാന്വേഷികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മികച്ച കൈപ്പുസ്തകമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു’. നെയ്യാറ്റിന്‍കരയുടെ ചരിത്രവും സാമൂഹികവും സാസ്കാരികവും പൈതൃകപരവുമായ കാര്യങ്ങള്‍ പുതുതലമുറയ്ക്ക് അറിയാനും പഠിക്കാനും ഈ പുസ്തകത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഴുത്തുകാരി ഡോ. കെ. ബീന പുസ്തകം പരിചയപ്പെടുത്തി. തിരുവനന്തപുരത്ത് എൻ. വി. ഹാളിൽ നടന്ന പരിപാടിയില്‍ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം. അധ്യക്ഷനായി. കാട്ടാക്കട എം.എൽ.എ. ഐ. ബി. സതീഷ്, നെയ്യാറ്റിൻകര എം.എൽ.എ. കെ. ആൻസലൻ, കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട, പുരോഗമനകലാസാഹിത്യസംഘം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കവി എസ്. രാഹുല്‍ എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് ഡയറക്‌ടർ സുജാ ചന്ദ്ര പി. സ്വാഗതവും എഡിറ്റോറിയൽ അസിസ്റ്റന്റ് മനേഷ് പി. നന്ദിയും പറഞ്ഞു. 140 രൂപ മുഖവിലയുള്ള പുസ്തകം ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകശാലകളിൽ ലഭിക്കും.