
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 35 -)ഒ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ വൈകുന്നേരം നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെ പി ഓ എ സംസ്ഥാന പ്രസിഡണ്ട് ആ പ്രശാന്തിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ മന്ത്രി ജി ആർ അനിൽ, കടകംപള്ളി സുരേന്ദ്രൻ എം എൽ എ, വി ജോയ് എം എൽ എ, ഡി ജി പി ഷെയ്ഖ് ദർവേഷ് സാഹിബ് ഐ പി എസ്, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസ്, എ ഡി ജി പി എച്ച് വെങ്കിടേഷ് ഐ പി എസ്, എ ഡി ജി പി എസ് ശ്രീജിത്ത് ഐ പി എസ്, സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ് ഐ പി എസ്, കെ പി എസ് ഒ എ സംസ്ഥാന ജനറൽ സെക്രട്ടറി വി സുഗതൻ, കെ പി എ സംസ്ഥാന ജനറൽ സെക്രട്ടറി ഇ വി പ്രദീപൻ എന്നിവർ പങ്കെടുക്കും. കെ പി ഒ എ സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ ബിജു സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ എസ് എസ് ജയകുമാർ നന്ദിയും രേഖപ്പെടുത്തും.
രാവിലെ 9. 30ന് ആരംഭിക്കുന്ന യാത്രയയപ്പ് സമ്മേളനം എ ഡി ജി പി പി വിജയൻ ഐ പി എസ് ഉദ്ഘാടനം ചെയ്യും.കെ പി ഒ എ സംസ്ഥാന പ്രസിഡന്റ് ആർ പ്രശാന്തിന്റെ അധ്യക്ഷതയിൽ കൂടുന്ന യാത്രയയപ്പ് സമ്മേളനത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കെ എസ് സുദർശൻ ഐ പി എസ്, കെ പി ഒ എ മുൻ സംസ്ഥാന പ്രസിഡന്റ് ഡി കെ പൃഥ്വിരാജ്, കെ പി എ സംസ്ഥാന ട്രഷറർ അഭിജിത്ത് ജി പി എന്നിവർ സംസാരിക്കും.കെ പി ഒ എ സംസ്ഥാന ട്രഷറർ വി ചന്ദ്രശേഖരൻ സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്റ് കെ ആർ ഷമീമോൾ നന്ദിയും രേഖപ്പെടുത്തും.
രാവിലെ 11 മണിക്ക് നിയമ നിർവഹണം- മാധ്യമങ്ങൾ,പോലീസ് എന്ന വിഷയത്തിൽ മനോരമ ന്യൂസ് ന്യൂസ്ഡയറക്ടർ ജോണി ലൂക്കോസ് സംസാരിക്കും.
11.30 മണിക്ക് ഭരണഘടന, ഫെഡറലിസം, പോലീസ് എന്ന വിഷയത്തിൽ അഡ്വ ഹരീഷ് വാസുദേവൻ സംസാരിക്കും.
12 മണിക്ക് നവകേരളം: വികസനം,പോലീസ് എന്ന വിഷയത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് സംസാരിക്കും.
ഉച്ചയ്ക്ക് 12.30 മണിക്ക് നാളെയുടെ പോലീസ്: കാഴ്ചപ്പാടുകൾ എന്ന വിഷയത്തിൽ തൃശ്ശൂർ റെയിഞ്ച് ഡീ ഐ ജി ഹരിശങ്കർ ഐപിഎസ് സംസാരിക്കും.
ഉച്ചയ്ക്ക് 1.30 മണിക്ക് ഡോ. സജിത്ത് ഏവൂരേത്തിന്റെ പാട്ട് വഴിയോരം ഗാന പരിപാടി ഉണ്ടായിരിക്കും.