Flash Story
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും
കാലി ഖജനാവുളള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല: ബി ജെ പി
കേരള ബജറ്റ് 2026 – 27
ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍
മാജിക് ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും പ്രായോഗിക ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ
വികസിത കേരളത്തിനായുള്ള ബജറ്റ് ആവണം സംസ്ഥാന സർക്കാർ അവതരിപ്പിക്കേണ്ടത് :-ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
കോർപ്പറേഷൻ്റെ കരട് വികസന രേഖ അവതരിപ്പിച്ച് മേയർ

മനുഷ്യജീവിതത്തിൽ സ്വയം ശുദ്ധീകരണമെന്നതാണ് ശിവഗിരി തീർത്ഥാടന ലക്ഷ്യമാകുന്നതെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അദ്ധ്യക്ഷൻ ഡോ. സാമുവേൽ തിയോഫിലസ് മെത്രപ്പൊലിത്ത അഭിപ്രായപ്പെട്ടു. ശിവഗിരി തീർത്ഥാടനകാല ശിവഗിരി സന്ദർശനം നടത്തിയ മെത്രപ്പൊലിത്ത ശിവഗിരിയിൽ നടന്ന സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു.

ശിവഗിരി തീർത്ഥാടനത്തിന് ശ്രീനാരായണഗുരുദേവൻ അനുമതി നൽകിയത് വർഷത്തിന്റെ അവസാന ദിവസങ്ങളും പുതുവർഷത്തിന്റെ ആദ്യ ദിവസങ്ങളും ചേർന്നാണ്. കഴിഞ്ഞുപോയ വർഷത്തെ വിലയിരുത്തുവാനും പുതുവർഷത്തിൽ പുത്തൻ തീരുമാനങ്ങൾ കൈക്കൊള്ളുവാനും ഈ ദിവസങ്ങൾ സാധ്യമാകണം. മനുഷ്യൻ്റെ ആത്മബോധത്തെ ഉണർത്തുന്നതിന് എക്കാലവും ഈശ്വര സംഗമം അനിവാര്യമാണ്. ഇത്തരം ഇടങ്ങളിലാണ് ആത്മബോധത്തിന്റെയും ദൈവിക ചൈതന്യത്തിന്റെയും പുതിയ അനുഭവങ്ങൾ രൂപപ്പെടുക. കേരള നവോത്ഥാനത്തിന്റെ പിതാവായ ശ്രീനാരായണഗുരുവിന്റെ നേതൃത്വവും ഉപദേശങ്ങളും സംഭാവനകളും നിസ്തുലവും വിപ്ലവകരവും ആയിരുന്നുവെന്നും ഗുരുവിൻ്റെ അരുവിപ്പുറം പ്രതിഷ്ഠ കേരള നവോത്ഥാനത്തിന്റെ ആരംഭം കുറിച്ചുവെന്നും മെത്രപ്പൊലിത്ത തുടർന്നു പറഞ്ഞു. ശിവഗിരി മഠം പ്രസിഡൻ്റ് സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിച്ചു. മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , മാത്യൂസ്മാർ സിൽവാന്യൂസ് മെത്രപ്പൊലിത്ത , ഫാ. ഡോ. ഡാനിയൽ ജോൺസൺ, ഫാ. ബിനു മാത്യു, ഫാ. ജോസ് കരിക്കം തുടങ്ങിയവരും പങ്കെടുത്തു.

Back To Top