Flash Story
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ

ശനിയാഴ്ച തിരുവനന്തപുരം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം ഏബിവിപി സംസ്ഥാന പ്രസിഡന്റ് ഈശ്വർ പ്രസാദിനെയും മറ്റ് നേതാക്കളെയും അതിനിഷ്ഠൂരമായി മർദ്ദിച്ച സി പി എം കൗൺസിലർ ഉൾപ്പടെയുള്ള പ്രാദേശികനേതാക്കളെ അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യണമെന്ന് ബിജെപി ദേശീയ നിർവ്വാഹകസമിതി അംഗം കുമ്മനം രാജശഖരൻ ആവശ്യപ്പെട്ടു.

ഏബി വി പി നേതാക്കളുടെ ഭാഗത്ത് കൊടിയോ മുദ്രാവാക്യം വിളിയോ പ്രകോപനമോ ഉണ്ടായിട്ടില്ല. രാത്രി 10 മണിക്ക് ബസ് സ്റ്റാൻഡിന് സമീപം ആഹാരം കഴിക്കാൻ വേണ്ടി എത്തിയപ്പോൾ പോലീസ് സി പി എം കൗൺസിലർക്കും മറ്റും അക്രമത്തിന് വഴിയൊരുക്കിക്കൊടുത്തു. പോലീസിന്റെ മുന്നിലിട്ട് സി പി എം അക്രമികൾ എബിവിപി നേതാക്കളെ ചവിട്ടിയും അടിച്ചും തൊഴിച്ചും വീഴ്ത്തി. ക്രൂര മർദ്ദനം മൂലം വേദന കൊണ്ട് റോഡിൽ കിടന്ന് പുളയുമ്പോഴും പോലീസ് അക്രമികൾക്ക് സംരക്ഷണമൊരുക്കുകയായിരുന്നു. അക്രമത്തിനിരയായവരെ വണ്ടിയിൽ ആശുപത്രിയിലാക്കാനുള്ള മനുഷ്യത്വമോ മര്യാദയോ പോലും പോലീസിനുണ്ടായില്ല. ആശുപത്രിയിൽ വെച്ചും പോലീസിന്റെ ഭീഷണിയും ആക്രോശവുമുണ്ടായി.

മനുഷ്യാവകാശധ്വംസനവും പൗരാവകാശ നിഷേധവുമാണ് സി പി എമ്മും പോലീസും ചേർന്ന് നടത്തിയത്. . മനുഷ്യാവകാശ കമ്മീഷൻ ശക്തമായ നടപടി സ്വീകരിക്കണം.
പൗരന്റെ ജീവനു സംരക്ഷണം നൽകാത്ത പോലീസ് ഉദ്യോഗസ്ഥന്മാരെ ഡിജിപി സർവ്വീസിൽ നിന്നും പുറത്താക്കണം.

Back To Top