അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവലിന് ഫെബ്രുവരി 5 മുതൽ തിരുവനന്തപുരത്ത് തുടക്കം കുറിക്കുന്നു.

അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അവർകൾ നിർവഹിച്ചു. ഫോക് ലോർ അകാദമി ചെയർമാൻ
ഒ.എസ്.ഉണ്ണികൃഷ്ണൻ,സെക്രട്ടറി
AV അജയകുമാർ,
പ്രോഗ്രാം ഓഫീസർ PV ലവ്‌ലിൻ
സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ APS
ഉമാകൃഷ്ണൻ
അകാദമി നിർവാഹക സമിതി അംഗങ്ങളായ അഡ്വ :നിയാസ് എ സലാം
അഡ്വ : സുരേഷ് സോമ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
1) സാമ്പ നൃത്തം ലാറ്റിൻ അമേരിക്ക
2) ഫ്‌ളമിങ്ങോ നൃത്തം സ്പെയിൻ
3) താനൊരാ നൃത്തം ഈജിപ്‌ത്
4) ലയൺ നൃത്തം ചൈന
5) ബെയ്ൽ ഡാൻസ് റഷ്യ
6) അക്വബ ആഫ്രിക്ക

ഇതിനു പുറമെ ഈ രാജ്യങ്ങളിൽ നിന്ന് തന്നെ വരുന്ന അൾട്രാ വയലറ്റ് ബട്ടർ ഫ്ലൈ ഡാൻസ് തുടങ്ങി 5 ദിവസങ്ങളിൽ 10ൽ അധികം ഇന്റർനാഷണൽ ഡാൻസുകൾ അവതരിപ്പിക്കുന്നുണ്ട്
ഇതിന് പുറമെ ഉസുബുകിസ്ഥാൻ , ഈജിപ്ത് , നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ കരകൗശല ഉൽപ്പന്നങ്ങൾ വരുന്നുണ്ട്
രണപ്പാ നൃത്തം , ബിഹു നൃത്തം , പുരുലിയ ചാഹു നൃത്തം , ഒഡീസി ഫോക് നൃത്തം , ഡോൺഗ്രിയ നൃത്തം , രാജസ്ഥാനി ഗുമർ നൃത്തം , ബൻജാര നൃത്തം , ഗോണ്ട് നൃത്തം , ബെയ്‌ഗ് നൃത്തം തുടങ്ങി 15 ൽ അധികം ഇന്ത്യൻ നാടോടി നൃത്തങ്ങൾ അവതരിപ്പിക്കുന്നു.ഇതിന് പുറമെ ട്രൈബൽ ക്രാഫ്റ്റ് , ട്രൈബൽ പെയിന്റിംഗ് , ട്രൈബൽ ഫുഡ് എന്നിവയുടെ 50 ൽ അധികം സ്റ്റാളുകൾ
അനന്തപുരി ഇതുവരെ കാണാത്ത നിരവധി കലകളുടെ മഹാ സംഗമം ആണ് Keralas International Folk Festival -KIFF
