Flash Story
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ

നഗരത്തിലെ പ്രധാന സാംസ്കാരിക ഇടമായ മാനവീയം വീഥിയിൽ വയോജന ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ മാനവീയം വീഥിയെ കേരളത്തിലെ ആദ്യത്തെ വയോജന സൗഹൃദ സാംസ്കാരിക ഇടനാഴിയായി പ്രഖ്യാപിച്ചു. വയോജനക്ഷേമ മേഖലയിലെ സ്തുത്യർഹമായ പ്രവർത്തനത്തിന് സംസ്ഥാന സർക്കാരിന്റെ പ്രത്യേക പുരസ്കാരത്തിന് അർഹനായ ശ്രീ. അമരവിള രാമകൃഷ്ണനെ ചടങ്ങിൽ നഗരസഭക്ക് വേണ്ടി ആദരിച്ചു.

കിഴക്കേക്കോട്ടയിലെ ഇ.കെ. നായനാർ പാർക്കിൽ വയോജന സഹായകേന്ദ്രം ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കും. മുതിർന്ന പൗരന്മാർക്ക് അവരുടെ പ്രശ്നങ്ങളും ആശങ്കകളും പങ്കുവെക്കുന്നതിനും ചർച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനും വേണ്ടിയുള്ള ഒരിടമായിരിക്കും വയോജന സഹായകേന്ദ്രം.

​അനുഭവസമ്പത്തിന്റെ അമൂല്യ നിധിയാണ് നമ്മുടെ മുതിർന്ന പൗരന്മാർ. ഇന്നത്തെ മികച്ച സാഹചര്യങ്ങൾ നമുക്ക് ലഭ്യമായതിൽ അവരുടെ ശക്തമായ നിലപാടുകൾക്കും കഠിനാധ്വാനത്തിനും നിർണ്ണായക പങ്കുണ്ട്. നല്ലൊരു സമൂഹം കെട്ടിപ്പടുക്കുന്നതിൽ അവർ വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്. അതുകൊണ്ട് തന്നെ, മുതിർന്ന പൗരന്മാരുടെ ക്ഷേമം, ആരോഗ്യം, വിനോദം എന്നിവ ഉറപ്പാക്കിക്കൊണ്ട് അവരെ ചേർത്തുപിടിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് നാം എല്ലായ്പ്പോഴും മുൻഗണന നൽകുന്നത്. അവരുടെ അറിവും അനുഭവസമ്പത്തും യുവതലമുറയ്ക്ക് എപ്പോഴും വഴികാട്ടിയാകണം.
​മുതിർന്ന പൗരന്മാർക്ക് ആദരവോടും സന്തോഷത്തോടും ജീവിക്കാൻ കഴിയുന്ന ഒരന്തരീക്ഷം നഗരത്തിൽ നിലനിർത്താനുള്ള പ്രവർത്തനങ്ങൾ തുടരും.

ഈ ക്ഷേമപ്രവർത്തനങ്ങളും ചർച്ച ചെയ്യപ്പെടട്ടെ..

തുടരും

ആര്യ രാജേന്ദ്രൻ എസ്
മേയർ
തിരുവനന്തപുരം നഗരസഭ

https://www.facebook.com/share/p/1A5fpahXdu/
Back To Top