Flash Story
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
രാഷ്‌ട്രീയ ഏകത ദിവസ്: ലഹരിക്കെതിരെ മോട്ടോർ വാഹന റാലി
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:

ഗാന്ധിജയന്തിയുടെ പൂർവദിനത്തിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു നൽകിയ സന്ദേശം ഇപ്രകാരം –
“രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാർഷികമായ ഗാന്ധിജയന്തി ദിനത്തിൽ എല്ലാ പൗരന്മാർക്കും വേണ്ടി ഞാൻ അദ്ദേഹത്തിന് എന്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ഗാന്ധിജിയുടെ ജീവിതത്തെയും ആശയങ്ങളെയും ആഗോള സമൂഹം പരക്കെ ആദരിക്കുന്നു.ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും യുദ്ധത്തിന്റെയും സംഘർഷത്തിന്റെയും അന്തരീക്ഷം നിലനിൽക്കുന്നു, ഇത് എല്ലാ രാജ്യങ്ങളെയും ബാധിക്കുന്നു. ഈ പശ്ചാത്തലത്തിൽ , മഹാത്മാഗാന്ധിയുടെ സമാധാനത്തിന്റെയും അഹിംസയുടെയും സന്ദേശത്തിന് പ്രസക്തിയേറുന്നു.

2047-ഓടെ ‘വികസിത ഭാരതം’ എന്ന ദേശീയ ലക്ഷ്യത്തിലേക്ക് നമ്മുടെ രാജ്യം മുന്നേറുകയാണ്. ഈ യാത്രയിൽ, വികസനത്തിന്റെ നേട്ടങ്ങൾ ഒരു പൗരനും നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ അനുകമ്പയുടെയും ഉൾക്കൊള്ളലിന്റെയും മൂല്യങ്ങൾക്ക് മുൻഗണന നൽകപ്പെടുന്നു. ഏവരുടെയും ക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ടുകൊണ്ടുള്ള മഹാത്മാഗാന്ധിയുടെ ‘സർവോദയം’ എന്ന ആശയത്തിന്റെ അന്തസ്സത്തയാണ് ഈ കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്നത്.

ഈ ശുഭവേളയിൽ, നമ്മുടെ ധാർമ്മിക പെരുമാറ്റത്തിലൂടെയും സജീവമായ പങ്കാളിത്തത്തിലൂടെയും ശാക്തീകരിക്കപ്പെട്ടതും വികസിതവും ആത്മനിർഭരവുമായ ഒരു ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിക്കാം.

Back To Top
onwin