Flash Story
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ

കാലാവസ്ഥാ മാറ്റത്തെ അതിജീവിച്ചു കീട രോഗ ആക്രമണങ്ങൾ തീരെ ബാധിക്കാതെയും വിളവിൽ കുറവ് വരാതെയും പരീക്ഷണാടിസ്ഥാനത്തിൽ പ്രകൃതി കൃഷി രീതിയിൽ കൃഷിയിറക്കിയ ആലത്തൂർ സീഡ് ഫാമിലെ നെൽകൃഷിയുടെ വിളവെടുപ്പ് ഉത്‌ഘാടനം കൃഷി മന്ത്രി പി പ്രസാദ് നിർവഹിച്ചു .

കനത്ത മഴയിലും തുടർന്ന് ഉണ്ടായ കനത്ത ചൂടിലും നിരവധി രോഗ കീടങ്ങൾ ബാക്റ്റീരിയൽ ഓല കരിച്ചിൽ രോഗം , പോളചീയൽ രോഗം , ഇലപ്പേൻ , മുഞ്ഞ ഓലചുരുട്ടി പുഴു , തണ്ടുതുരപ്പൻ പുഴു എന്നിവയുടെ ആക്രമണം വളരെ രൂക്ഷമായിരുന്നു. എന്നാൽ സീഡ് ഫാമിലെ പരീക്ഷണാടിസ്ഥാനത്തിൽ കൃഷിയിറക്കിയ ഒരു ഏക്കറിലെ നെൽകൃഷിയിൽ കാലാവസ്ഥാ മാറ്റം കൊണ്ട് രൂക്ഷമാകുന്ന കീട രോഗ ബാധകൾ ഒട്ടും തന്നെ ബാധിച്ചില്ല എന്നത് ശ്രദ്ധേയമാണ്. കൃഷിയിടത്തിൽ
മിത്രപ്രാണികളുടെ എണ്ണം വർദ്ധിച്ച തോതിൽ നിലനിർത്താൻ സാധിക്കുന്നുണ്ട് എന്നതും പ്രകൃതി കൃഷിയുടെ പ്രത്യേകതയാണ്. ഒരു ഏക്കറിൽ നിന്നും 1638 കിലോഗ്രാം വിളവാണ് പ്രകൃതി കൃഷിയിലൂടെ ലഭിച്ചത്. ഉത്പാദന ഉപാധികളുടെ ചെലവ് വളരെ കുറക്കാനും ഇതുമൂലം സാധിച്ചു എന്നതും.നേട്ടമാണ്.

സുസ്ഥിര പ്രകൃതി കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാനും പ്രകൃതിദത്ത ഉത്‌പന്നങ്ങളുടെ വിപണനത്തിലൂടെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും. ലക്ഷ്യമിട്ടുകൊണ്ട് ജൈവ കാർഷിക മിഷന്റെ ഒരു സബ് മിഷൻ ആയി കേരള സർക്കാർ പ്രകൃതി കൃഷി മിഷൻ രൂപീകരിച്ചിട്ടുണ്ട്.

ആലത്തൂർ എം എൽ എ കെ ഡി പ്രസേനൻ അദ്ധ്യക്ഷത നിർവഹിച്ച ചടങ്ങിൽ പാലക്കാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ മുഖ്യാതിഥി ആയി. കൃഷി വകുപ്പിലെയും മറ്റ് അനുബന്ധ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ ,കേരള കാർഷിക സർവകലാശാലയിൽ നിന്നുള്ള ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Back To Top