Flash Story
നാഷണൽ ഗുഡ് ലാബറട്ടറി പ്രാക്ടീസസ് ശിൽപശാല’യ്ക്ക് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ചു
സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ.
കുട്ടികളുടെ ശാരീരിക- മാനസിക വളർച്ച ഉറപ്പാക്കുന്നത് ആയിരിക്കും സംസ്ഥാന ക്രഷ് നയമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
അനധികൃത നിർമ്മാണം തടഞ്ഞ് നഗരസഭ:
കുട്ടികളുടെ ആരോഗ്യസംരക്ഷണം സർക്കാരിന്റെ മുഖ്യപരിഗണന: മന്ത്രി ബിന്ദു കൃഷ്ണ
ഡിസ്ക്കസ് ത്രോയിൽ കണ്ണൂരിൻ്റെ ഫൈസലിന്സ്വർണം
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് ‘വേണ്ട കപ്പു’മായി അലയൻസ് സർവീസസ് ഇന്ത്യ
വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2027: രജിസ്ട്രേഷൻ ആരംഭിച്ചു;
അധ്യാപനത്തെ ഒരു സർഗ്ഗാത്മക പ്രവർത്തനമായി ഉയർത്തിക്കാട്ടുകയും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകുന്നവരായി അധ്യാപകരെ അംഗീകരിക്കുകയും ചെയ്യുന്ന കേന്ദ്ര സഹമന്ത്രിയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

തിരുവനന്തപുരം; യു.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തി വന്ന സമരം പിൻവലിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് 17 ദിവസമായി നടത്തിവന്ന സമരം പിൻവലിച്ചത്.

ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ പി.എസ്.സി നിരന്തരം നോട്ടിഫിക്കേഷൻ വിളിക്കുന്നത് നിർത്തിവെയ്ക്കണമെന്ന റാങ്ക് ഹോൾഡേഴ്സിന്റെ ആവശ്യവും, റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയുന്ന വേളയിൽ കൂടുതൽ പേർക്ക് നിയമനം ലഭിക്കുന്നതിന് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്ന കാര്യവും അനുഭാവ പൂർവ്വം പരിഗണിക്കുമെന്ന് മന്ത്രി സമരക്കാർക്ക് ഉറപ്പ് നൽകി. HTV തസ്തികയിൽ പി.എസ്.സിക്കാരെ നിയമിക്കണമെന്നാവശ്യവും, തസ്തിക നഷ്ടപ്പെടുന്ന സർക്കാർ സ്കൂളുകളിൽ അധ്യാപക വിദ്യാർത്ഥി അനുപാതത്തെ സംബന്ധിച്ചു ള്ള ആവശ്യങ്ങളിൽ കൂടുതൽ പഠനം നടത്താൻ 45 ദിവസത്തെ സമയം ആവശ്യമുണ്ടെന്നും സർക്കാർ സമരക്കാരെ അറിയിച്ചു.

മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലും, ഫിഷറീസ് സ്കൂളുകളിലും, യു പി തലത്തിൽ അധ്യാപകർ ഇല്ലെന്ന് റാങ്ക് ലിസ്റ്റ് അസോസിയേഷൻ പ്രതിനിധികൾ മന്ത്രിയെ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ഈ സ്ഥലങ്ങളിൽ അതാത് ജില്ലകളിലെ നിലവിലെ യു പി സ്കൂൾ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതിന് വേണ്ടിയുള്ള സാഹചര്യം പരിശോധിച്ച് നടപടി സ്വീകരിക്കാൻ പൊതു വിദ്യാസ ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി.

ഈ കാലയളവിൽ സമരക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിശോധിച്ച് അനുകൂലമായവ ഉടൻ തന്നെ നടപ്പിലാക്കാമെന്ന മന്ത്രിയുടെ നിർദ്ദേശം സമരക്കാർ അംഗീകരിക്കുകയായിരുന്നു. ഡിജിഇ സ്നേഹിൽ കുമാർ ഐഎഎസ്, പ്രൈവറ്റ് സെക്രട്ടറി നിസാർ എച്ച്. ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തിരുന്നു.

Back To Top
onwin