Flash Story
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല
“എന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരും”പ്രതികരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണക്കൊള്ള: പ്രതി പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ മുരാരി ബാബുവിൻ്റെ രാജി എഴുതിവാങ്ങി എൻഎസ്എസ്
ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീചേഴ്‌സ് സംഘടന സെക്രട്ടറിയേറ്റ് മാർച്ച്‌ നടത്തി
കണ്ണാടി ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ്റെ ആത്മഹത്യ; സ്കൂൾ നാല് ദിവസത്തക്ക് അടച്ചിട്ടു
നിമിഷപ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയമിച്ച് കേന്ദ്രം, ജീവന് ആശങ്കയില്ലെന്നും സർക്കാർ
സ്പർശ് ഔട്ട്റീച്ച് പരിപാടി ഗവർണർ ഉദ്ഘാടനം ചെയ്തു
സെക്രട്ടേറിയറ്റ് മാർച്ച് നടത്തി മഹിളാ മോർച്ച:

തിരുവനന്തപുരം : പനച്ചമൂട് യുവതിയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത വിനോദ് കുറ്റം സമ്മതിച്ചു. കൊന്നതിനുശേഷം കുഴിച്ചിട്ടതാണെന്ന് ഇയാൾ പൊലീസിന് മൊഴി കൊടുത്തതായി വിവരം. കഴിഞ്ഞ പന്ത്രണ്ടാം തീയ്യതി രാവിലെ ഏ‌ഴ് മണിക്കും എട്ടു മണിക്കും ഇടയിലാണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
ശേഷം ഇന്നലെ രാത്രി മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും ഇയാൾ സമ്മതിച്ചു. അതേസമയം ഇയാൾക്കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത സന്തോഷിന് കൊലപാതകത്തിൽ പങ്കില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന.വിനോദും കൊല്ലപ്പെട്ട പ്രിയംവദയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഇരുവരും തമ്മിൽ സാമ്പത്തിക തർക്കം ഉണ്ടായതായും പൊലീസ്.
ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന. കൊലപാതകം നടന്ന പന്ത്രണ്ടാം തീയതി രാത്രി പ്രിയംവദയെ മർദ്ദിച്ചിരുന്നുവെന്നും, തുടർന്ന് ബോധംകെട്ട ശേഷം വീട്ടിലേക്ക് വലിച്ചുകൊണ്ടു പോവുകയായിരുന്നുവെന്നും

ബോധം വന്നതിനു പിന്നാലെ പ്രിയംവദ ബഹളം വെച്ചതോടെയാണ് കൊലപ്പെടുത്തിയത്. വാപൊത്തിപ്പിട്ടിച്ചതോടെ ശ്വാസം നിലച്ചാണ് യുവതി മരിച്ചത്. തുടര്‍ന്ന് മൂന്ന് ദിവസമാണ് മൃതദേഹം വിനോദ് തന്റെ മുറിയിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ചുവെച്ചത്.

വിനോദും രണ്ട് കുട്ടികളും ഭാര്യാമാതാവുമാണ് വീട്ടില്‍ കഴിയുന്നത്. വിനോദിന്റെ ഭാര്യ വിദേശത്താണ്. കുട്ടികളാണ് കഴിഞ്ഞ ദിവസം രാത്രി കട്ടിലിനടിയില്‍ ചോര പുരണ്ട ചാക്കും കാലും കണ്ടത്. മുറിയില്‍ നിന്ന് രൂക്ഷഗന്ധം വന്നതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് ചാക്കില്‍ കാല് കണ്ടത്. കുട്ടികള്‍ മുത്തശ്ശിയോട് വിവരം പറഞ്ഞെങ്കിലും രാത്രി ആയതിനാല്‍ മുത്തശ്ശി ഇതത്ര കാര്യമാക്കിയിരുന്നില്ല. പുലര്‍ച്ചയോടെ വിനോദ് മൃതദേഹം വീടിന്റെ പുറകുവശത്ത് കുഴിച്ചിടുകയായിരുന്നു.

പിറ്റേന്ന് വിദേശത്തുള്ള അമ്മയുമായി സംസാരിക്കുമ്പോള്‍ കുട്ടികൾ ഈ കാര്യം പങ്കുവെച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് വിനോദിനെയും വെള്ളറട പൊലീസിനെയും വിവരമറിയിച്ചത്. പൊലീസ് കുട്ടികളോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് മുത്തശ്ശിയോട് പറഞ്ഞ അതേ വിവരം ഉദ്യോഗസ്ഥരോടും പങ്കുവെച്ചത്. വിശദ പരിശോധനയ്‌ക്കെത്തിയപ്പോള്‍ വീട് ഉള്‍പ്പെടെ കഴുകി വൃത്തിയാക്കുന്ന വിനോദിനെയാണ് കണ്ടത്.

കട്ടിനടിയില്‍ ഉള്‍പ്പെടെ പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രിയംവദയെ കൊന്ന് കുഴിച്ച് മൂടിയെന്ന് വിനോദ് പറയുകയായിരുന്നു. പരിശോധനയില്‍ മൃതദേഹം വീടിന് പിറകില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.

ഈ മാസം പന്ത്രണ്ടിനാണ് വെളളറട പനച്ചമുട് മാവുവിള സ്വദേശി പ്രിയംവദയെ കാണാതായത്. പ്രിയംവദയെ കാണാനില്ലെന്ന് കാട്ടി കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

വീടിനടുത്തുള്ള കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരിയാണ് പ്രിയംവദ. വൈകിട്ട് 6 മണിയായിട്ടും ജോലിക്ക് പോയി മടങ്ങി വരാത്തതിനെ തുടര്‍ന്നാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.

Back To Top