
തെക്കൻ തിരുവിതാംകൂറിലെ മതേതരത്വത്തിന് പ്രശസ്തിയാർജിച്ചതും, പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നുമായ ബീമാപള്ളി ദർഗ്ഗ ഷെരീഫിലെ ഈ വർഷത്തെ ഉറൂസ് മഹാമഹം 22/11/2025 തുടങ്ങി 02/12/2025 അതിരാവിലെ അവസാനിക്കുന്നു. 22 ആം തിയതി രാവിലെ 11 മണിക്ക് ഇൻഡോസരസൻ വാസ്‌തുകലയുടെ പ്രതീകമായ അംബര ചുംബികളായ മിനാരങ്ങളിലേക്ക് ബീമാപള്ളി മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് S അബ്‌ദുൽ ജബ്ബാർ അവർകളും, വൈസ് പ്രസിഡന്റ് ഹലീലു റഹ്മാൻ അവർകളും പതാക ഉയർത്തുന്നതോട് കൂടി 10 ദിവസം നീണ്ടു നിൽക്കുന്ന ഉറൂസ് പരിപാടികൾക്ക് തുടക്കം കുറിക്കുന്നു.
ഈ വർഷത്തെ ഉറൂസിൻ്റെ ആദ്യ ദിവസം കൂട്ടപ്രാത്ഥനക്ക് ബീമാപള്ളി ചീഫ് ഇമാം അൽ ഹാഫിസ് കുമ്മനം നിസാമുദ്ധീൻ അസ്ഹരി നേതൃത്വം നൽകും.
10 ദിവസം നീണ്ടുനിൽക്കുന്ന ഉറൂസ് പരിപാടികളിൽ കേരളത്തിലെ അറിയപ്പെടുന്ന മത പണ്ഡിതന്മാരുടെ നേതൃത്വത്തിൽ പ്രഭാഷണങ്ങൾ ഉണ്ടായിരിക്കും .ഉറൂസിന്റെ അവസാന ദിവസ്സം ലോകത്തിന്റെ സയ്യിദ് സമാദാനത്തിനും,സർവ്വ മത ഐശ്വര്യത്തിനും വേണ്ടി ഡോ: ശിഹാബുദ്ധീൻ അഹ്‌ദൽ മുത്തന്നൂർ തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നു .02/12/2025 രാവിലെ 6 മണിക്ക് അന്നദാനത്തോട് കൂടി ഈ വർഷത്തെ ഉറൂസിന് സമാപനമാകും.

