
നവരാത്രി ഉത്സവത്തോടനുബന്ധിച്ച് 04.10.2025 തീയതിയിൽ നവരാത്രി വിഗ്രഹങ്ങൾ തിരികെ കടന്നുപോകുന്ന സമയങ്ങളിൽ തിരുവനന്തപുരം നഗരാതിർത്തിക്കുള്ളിലെ കിള്ളിപ്പാലം മുതല്‍ പള്ളിച്ചൽ വരെയുള്ള റോഡിൽ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ഈ റോഡുകളിൽ രാവിലെ 07.00 മണി മുതൽ 11.00 മണി വരെ ആവശ്യമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതാണ്.കിള്ളിപ്പാലം മുതൽ പള്ളിച്ചൽ വരെ ഉള്ള ട്രാക്കിൽ റോഡിന്റെ ഇരു വശവും ഒരു വാഹനങ്ങളും പാർക്ക് ചെയ്യുവാൻ പാടില്ലാത്തതാണ്. ടി റോഡിൽ ഏതെങ്കിലും തരത്തിലുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുകയാണെങ്കിൽ റിക്കവറി ഉപയോഗിച്ച് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതുമാണ്ഭ
തിരുവനന്തപുരം സിറ്റി പോലീസിന്റെ മേല്‍ പറഞ്ഞ ഗാതാഗത ക്രമീകരണങ്ങളോട് പൊതു ജനങ്ങള്‍ സഹകരിക്കേണ്ടതാണ്.
പൊതുജനങ്ങള്‍ക്ക് പരാതികളും നിര്‍ദ്ദേശങ്ങളും താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ അറിയിക്കാവുന്നതാണ്- -9497930055, 0471-2558731