ചില വാശികൾ തീരുമാനങ്ങൾ അതാർക്കും വേണ്ടി എളുപ്പത്തിൽ മാറ്റാനാകില്ല, അതുപോലൊരു കടുപ്പമുള്ള തീരുമാനവും, വിലായത്ത് ബുദ്ധ എന്ന മറയൂരിലെ ചന്ദന മരത്തിന് വേണ്ടി ഒരു ഗുരുവും ശിഷ്യനും തമ്മിലെ പോരാട്ടവും ത്രിലിംഗ് മാസ് നിമിഷങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ‘വിലായത്ത് ബുദ്ധ’ എന്ന സിനിമ.

ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ പ്രിത്വിരാജ് നായകനായ ചിത്രം ബന്ധങ്ങളുടെ അടുപ്പവും, സമൂഹത്തിൽ മാറ്റി നിർത്തപ്പെടുന്നതിന്റെ ബുദ്ധിമുട്ടുകളും സംസാരിക്കുന്ന ഇമോഷണൽ ആക്‌ഷൻ ഡ്രാമ സിനിമയാണ്. തിയേറ്ററിൽ പിടിച്ചിരുത്തുന്ന ലാഗടിപ്പിക്കാത്ത സിനിമയ്ക്ക് ആദ്യ ദിവസം തന്നെ കയ്യടിക്കുകയാണ് പ്രേക്ഷകർ
G R ഇന്ദുഗോപന്റെ മലയാളികൾ ഏറ്റെടുത്ത നോവലിന്റെ സിനിമ രൂപമാണ് ‘വിലായത്ത് ബുദ്ധ’. ഡബിൾ മോഹനെന്നും ചിന്ന വീരപ്പനെന്നും വിളിപ്പേരുള്ള ചന്ദനക്കൊള്ളക്കാരൻ മോഹനനായി നിറഞ്ഞാടുകയാണ് പ്രിത്വിരാജ്. മത്സരിച്ച് അഭിനയിച്ചു എന്നുറപ്പിച്ച് പറയാനാകുന്ന വിധമുള്ള ഓരോ താരങ്ങളുടെയും പ്രകടനം കയ്യടി നേടുന്നുണ്ട്. ഭാസ്കരൻ മാഷായി ചിത്രത്തിന്റെ ആദ്യാവസാനം നിറഞ്ഞ് നിൽക്കുന്ന ഷമ്മി തിലകന്റെ കഥാപത്രം വാശി തോൽവി അപമാനം തുടങ്ങി നിരവധി വികാരങ്ങളിലൂടെയുള്ള സഞ്ചാരത്തിന് പ്രേക്ഷകന് അവസരമൊരുക്കുന്നുണ്ട്.
