Flash Story
ഓപ്പറേഷൻ തൂഫാൻമെഗാ ക്യാമ്പയിൻ ഉദ്ഘാടനംഷിഫ കൺവെൻഷൻ സെന്ററിൽമന്ത്രി രമേശ്‌ ചെന്നിത്തല നിർവഹിച്ചു
തിരുവനന്തപുരം മാറ്റത്തിൻ്റെ പാതയിൽസി പി എമ്മിന് സമനില തെറ്റികെ. ബി ഉത്തം കുമാർ
കൊച്ചിയിലെ ടാറ്റ ഗ്രൂപ്പിന്റെ പതിനായിരം കോടിരുപയുടെ നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ അവിശ്വസനീയമെന്ന് എക്കണോമിക് ടൈസ് ഷിപ്പിങ് അഫയേഴ്‌സ് എഡിറ്റർ പി മനോജ്‌.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഓഗസ്റ്റ് 18 മുതല്‍ സമ്പൂര്‍ണ എക്‌സിം (കയറ്റുമതി-ഇറക്കുമതി) പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
തൈക്കാട് ഗവ. മോഡൽ സ്കൂളിൽ 20 ലക്ഷത്തിൻ്റെ ‘എക്സ്പീരിയൻഷ്യൽ ലേണിംഗ് സെൻ്റർ’ ഉദ്ഘാടനം ചെയ്തു
പര്യത്തുക്കാവിൽ പുതുയുഗപുലരി; വീടുകളുടെ ശിലാസ്ഥാപനം നിർവ്വഹിച്ച് മന്ത്രി റോജി.എം.ജോൺ
ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളവും തമിഴ്നാടും കൈകോർക്കുന്നു; മുഖ്യമന്ത്രി ജോസഫ് വിജയുമായി രമേശ് ചെന്നിത്തലയുടെ കൂടിക്കാഴ്ച
തിക്കോടി പഞ്ചായത്തില്‍ സ്‌റ്റേഡിയം നിര്‍മിക്കാനുദ്ദേശിക്കുന്ന പ്രദേശം മന്ത്രി ഒ ജെ ജനീഷ് സന്ദര്‍ശിക്കുന്നു.
വ്യാജ മാരത്തോണ്‍ രജിസ്ട്രേഷന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

ദുബായിൽ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നുവീണുണ്ടായ അപകടത്തിൽ പൈലറ്റിന് വീരമൃത്യു. വ്യോമസേന പൈലറ്റിന്റെ മരണം സ്ഥിരീകരിച്ചു. പൈലറ്റിന്റെ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ വ്യോമ സേന ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. എയർഷോക്കിടെ ആണ് അപകടം. അൽ മക്തൂം വിമാനത്താവളത്തിനടുത്ത് ദുബായ് സമയം 2:10നാണ് അപകടമുണ്ടായത്. അപകടത്തിന് കാരണം വ്യക്തമായിട്ടില്ല. അപകടത്തിന് പിന്നാലെ എയർഷോ നിർത്തിവെച്ചു.

ഏരിയൽ ഷോ നടക്കുന്നതിനിടെയാണ് അപകടം നടന്നത്. ഏരിയൽ ഷോയ്ക്കിടെ വിമാനം പറക്കുന്നതിനിടെ തന്നെ പുക ഉയരുകയും നിലംപതിക്കുകയുമായിരുന്നു. പൈലറ്റിന് ഇജക്ട് ചെയയ്യാൻ കഴിഞ്ഞിരുന്നില്ല. ദുബായ് എയർ ഷോ നവംബർ 17 ന് ആരംഭിച്ചത്. എയർഷോ ഇന്ന് അവസാനിക്കേണ്ടതായിരുന്നു. എച്ച്എഎൽ പ്രാദേശികമായി നിർമിച്ച യുദ്ധവിമാനമാണ് തേജസ്.

തേജസ്‌ യുദ്ധവിമാനം അപകടത്തിൽപെടുന്നത് ഇത് രണ്ടാം തവണയാണ്. 2024 മാർച്ച് 12 ന് രാജസ്ഥാനിലെ ജയ്‌സാൽമീറിന് സമീപം തേജസ് യുദ്ധവിമാനം തകർന്നുവീണിരുന്നു. ആ സംഭവത്തിൽ പൈലറ്റ് സുരക്ഷിതമായി ഇജക്ട് ചെയ്യപ്പെട്ടിരുന്നു. 2016 ജൂലൈയിലാണ് ഇന്ത്യൻ വ്യോമസേന ആദ്യത്തെ തേജസ് വിമാനം സേനയിൽ ഉൾപ്പെടുത്തിയത്. നിലവിൽ രണ്ട് Mk-1 സ്ക്വാഡ്രണുകൾ (ഓരോന്നിലും 16 മുതൽ 18 വരെ വിമാനങ്ങൾ ഉൾപ്പെടുന്നു) പ്രവർത്തിക്കുന്നു.

Back To Top
onwin