Flash Story
മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയെ കാണാതായ സംഭവം, തിരച്ചിൽ ഊർജിതം; ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും തുടങ്ങി: മന്ത്രി ഷിബു ബേബിജോണ്‍
അഗ്രി-ഫുഡ് ചെറുകിട സൂക്ഷ്മ സംരംഭങ്ങളെ ശക്തിപ്പെടുത്താന്‍ ‘സ്മാര്‍ട്ട്’ പദ്ധതിയുമായി കേര; ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
വ്യാജ ലോൺ ആപ്പ്, മ്യൂൾ അക്കൗണ്ട് തട്ടിപ്പുകൾക്കെതിരെ ജാ​ഗ്രത പാലിക്കണം: സംസ്ഥാനതല ബാങ്കേഴ്സ് സമിതി
ബിജെപി കൗൺസിലറുടെ അയോഗ്യത ഒഴിവാക്കാൻ യുഡിഎഫ് – ബിജെപി – സർക്കാർ അവിഹിത സഖ്യം: ഉദ്യോഗസ്ഥയെ ബലിയാടാക്കി തടിയൂരാൻ നീക്കം
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് സങ്കൽപ്പ് അഭിയാന്’ തുടക്കംകുറിച്ചു.
CAPTCHA പരിശോധനയുടെ പേരില്‍ വിവിധ വെബ്സൈറ്റുകളിലൂടെ നടക്കുന്ന സൈബര്‍ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക: കേരള പോലീസ്
മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹം: കെ.ജി.ഒ.എ
വട്ടിയൂർക്കാവ് മണ്ഡലത്തിൽ പ്രിയദർശിനി ബസുകൾ മന്ത്രി കെ.മുരളീധരൻ ഫ്‌ളാഗ് ഓഫ് ചെയ്തു
LPST സമരം പിൻവലിക്കണം മന്ത്രി എൻ ഷംസുദ്ദീൻ

മാലിന്യ നിർമാർജനത്തിൽ മാതൃകയാകുകയാണ് ശബരിമല. ദിവസവും ഒരു ലക്ഷത്തിനടുത്ത് തീർത്ഥാടകർ എത്തുന്ന ശബരിമലയെ ശുചിയായി സൂക്ഷിക്കുന്നതില്‍ ചുക്കാന്‍ പിടിക്കുന്നത് 24 മണിക്കൂറും സേവനസന്നദ്ധരായി നിൽക്കുന്ന ആയിരത്തോളം വിശുദ്ധി സേനാംഗങ്ങളാണ്.

പത്തനംതിട്ട ജില്ലാ കളക്ടര്‍ ചെയര്‍പേഴ്സണും അടൂര്‍ ആര്‍ഡിഒ മെമ്പര്‍ സെക്രട്ടറിയുമായ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയാണ് പൂങ്കാവനത്തിന്റെ ശുചീകരണ സേനയ്ക്ക് നേതൃത്വം നല്‍കുന്നത്.

ശബരിമലയിലെ ഏതൊരു ഭാഗത്തും നീല യൂണിഫോമില്‍ ചെറു സംഘങ്ങളായി തിരിഞ്ഞ് പ്രായഭേദമെന്യ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന വിശുദ്ധിസേനയെ കാണുവാൻ സാധിക്കും.

സന്നിധാനത്ത് മാത്രം 300 പേരാണ് ശുചീകരണത്തിനായുള്ളത്. പമ്പയിൽ 220, നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ 430, പന്തളത്ത് 20, കുളനട 10 എന്നിങ്ങനെയാണ് ഇവരെ വിന്യസിച്ചിരിക്കുന്നത് എന്ന് സേനയുടെ ചുമതല വഹിക്കുന്ന ശബരിമല എഡിഎം ഡോ. അരുൺ എസ് നായർ പറഞ്ഞു.

തങ്ങൾക്ക് നല്‍കിയിരിക്കുന്ന സ്ഥലങ്ങളിലെ മാലിന്യം ട്രാക്ടറിൽ ശേഖരിക്കുന്ന ഈ സംഘങ്ങള്‍ക്ക് അയ്യപ്പസ്വാമിയുടേയും പൂങ്കാവനത്തിന്റെയും വിശുദ്ധി കാത്തുസൂക്ഷിക്കുക എന്നതു മാത്രമാണ് ലക്ഷ്യം. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി ഇതിനായി 24 ട്രാക്ടറുകൾ ഉണ്ട്. ശേഖരിച്ച മാലിന്യം ഓരോ സ്ഥലത്തും മാലിന്യ സംസ്കരണത്തിനായി തയ്യാറാക്കിയിട്ടുള്ള ഇൻസിനറേറ്ററുകളിലേക്ക് കൈമാറും.

സന്നിധാനത്ത് 15 ഇടങ്ങളിലായിട്ടാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്. ഓരോ ഇടത്തും സൂപ്പർവൈസറും ഉണ്ടാകുമെന്ന് സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റ് കൂടിയായ ഡെപ്യൂട്ടി കളക്ടർ എസ് സനിൽകുമാർ അറിയിച്ചു.

വിശുദ്ധി സേനയ്ക്ക് താമസസൗകര്യവും ഭക്ഷണവും ദേവസ്വം ബോർഡാണ് ഒരുക്കുന്നത് . ഇവരില്‍ ഭൂരിഭാഗം പേരും തമിഴ്‌നാട് സേലം സ്വദേശികളാണ്.

Back To Top
onwin