Flash Story
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും
കാലി ഖജനാവുളള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല: ബി ജെ പി
കേരള ബജറ്റ് 2026 – 27
ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍
മാജിക് ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും പ്രായോഗിക ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ
വികസിത കേരളത്തിനായുള്ള ബജറ്റ് ആവണം സംസ്ഥാന സർക്കാർ അവതരിപ്പിക്കേണ്ടത് :-ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
കോർപ്പറേഷൻ്റെ കരട് വികസന രേഖ അവതരിപ്പിച്ച് മേയർ

മോഹൻലാലിൻ്റെ മകൾ വിസ്മയ നായികയാകുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ‘തുടക്കം’ എന്നാണ് സിനിമയുടെ പേര്. ജൂഡ് ആൻ്റണിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകനും ചിത്രത്തിലുണ്ടെന്നാണ് വിവരം. മകൾക്ക് ആശംസയറിയിച്ചുകൊണ്ട് മോഹൻലാൽ തന്നെയാണ് ടൈറ്റിൽ പോസ്റ്റർ പങ്കുവച്ചത്.

ആശിർവാദ് സിനിമാസിൻ്റെ മുപ്പത്തിയേഴാം സിനിമയിലാണ് താരപുത്രി നായികയായി അരങ്ങേറ്റം കുറിക്കുന്നത്. എഴുത്ത്, ചിത്രരചന തുടങ്ങിയ മേഖലയിലായിരുന്നു വിസ്മയ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ചിത്രത്തിൽ മോഹൻലാൽ എത്തുമോയെന്ന ആകാംക്ഷയിലാണ് ആരാധകർ.

പ്രണവ് മോഹൻലാലും പ്രിയദർശൻ്റെ മകൾ കല്യാണിയും സിനിമയിലെത്തിയപ്പോൾത്തന്നെ വിസ്മയ സിനിമയിലേക്ക് വരുമോയെന്ന ചോദ്യം ആരാധകരിൽ നിന്നുയർന്നിരുന്നു. മകൾ സിനിമയിലേക്ക് വരുമോയെന്ന ചോദ്യത്തിന് അവർക്ക് തീരുമാനിക്കാമെന്നായിരുന്നു മോഹൻലാൽ അന്നൊക്കെ മറുപടി നൽകിയത്. അടുത്തിടെയാണ് മനോജ് കെ ജയൻ്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇതിനുപിന്നാലെയാണ് മറ്റൊരു താരപുത്രി കൂടി വെള്ളിത്തിരയിലെത്തുന്നത്.

വിസ്മയയുടെ ‘തുടക്കം’, സംവിധായകൻ ജൂഡ് ആന്റണി; മകൾക്ക് ആശംസയുമായി മോഹൻലാൽ

Back To Top