Flash Story
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍
ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ

വേൾഡ് മലയാളി കൗൺസിൽ ; ഡോ. ഐസക് പട്ടാണിപറമ്പിൽ ചെയർമാൻ, ബേബിമാത്യു സോമതീരം പ്രസിഡന്റ്

തിരുവനന്തപുരം; ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ ( ഡബ്ല്യു. എം. സി) 2025 -27 വർഷത്തിലേക്കുള്ള ഭരണസമിതിയിലേക്കുള്ള ​ഗ്ലോബൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. ഐസക് ജോൺ പട്ടാണി പറമ്പിൽ ( ​ഗ്ലോബൽ ചെയർമാൻ), ബേബി മാത്യു സോമതീരം ( ​ഗ്ലോബൽ പ്രസിഡന്റ്) , മൂസ കോയ (ജനറൽ സെക്രട്ടറി), തോമസ് ചെല്ലത്ത് ( ട്രഷർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
ജോണി കുരുവിള (ഗ്ലോബൽ ഗുഡ് വിൽ അംബസിഡർ) , ഡോ. ശശി നടക്കൽ (വി.പി. അഡ്മിൻ) ഉൾപ്പെടെയുള്ള പുതിയ ഭാരവാഹികൾ ഷാർജയിലെ കോർണിഷ് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.

മുൻ അംബാസിഡൻ ടി.പി ശ്രീനിവാസൻ ഐ.എഫ്.എസ് വേൾഡ് മലയാളി കൗൺസിലിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന 30 വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ മുൻമന്ത്രിയും എംഎൽഎയുമായ രമേശ് ചെന്നിത്തല മുഖ്യാതിഥിയായി. ഡബ്ല്യു. എം. സി ഇന്ത്യൻ റീജിയൺ ചെയർമാൻ പി.എച്ച് കുര്യൻ റിട്ട. ഐഎഎസ് വാർഷികാഘോഷങ്ങളുടെ ഭാ​ഗമായി നടത്തിയ സെമിനാറുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പത്തനാപുരം ​ഗാന്ധിഭവൻ ചെയർമാൻ പുനലൂർ സോമരാജൻ, സജീഷ് ജോസഫ് എംഎൽഎ എന്നിവർ സെമിനാറിൽ മുഖ്യപ്രഭാഷണങ്ങൾ നടത്തി. സമാപന സമ്മേളനം ഡബ്ല്യു. എം. സി രക്ഷാധികാരി ഫൈസൽ കൂട്ടിക്കോളൺ ഉദ്ഘാടനം ചെയ്തു.

മിഡിൽ ഈസ്റ്റ്‌ ചെയർമാൻ സന്തോഷ്‌ കെട്ടേത്, പ്രസിഡന്റ്‌ വിനേഷ് മോഹൻ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഡബ്ല്യു. എം. സിയുടെ മറ്റ് ഭാരവാഹികളായി വർഗീസ് പനക്കൽ (അഡ്വൈസറി ബോർഡ്‌ ചെയർമാൻ) , ചാൾസ് പോൾ, ഡോമനിക് ജോസഫ്, രജനീഷ് ബാബു , സിസിലി ജേക്കബ് , ഇർഫാൻ മാലിക്, ടി.കെ. വിജയൻ , ആൻസി ജോയ് (വൈസ് പ്രസിഡന്റുമാർ) ഷാഹുൽ ഹമീദ് , സി.യൂ. മത്തായി , ഡോ. സുനന്ദകുമാരി, കിള്ളിയൻ ജോസഫ്, അബ്ബാസ്‌ ചെല്ലത്ത് (വൈസ് ചെയർമാൻമാർ) , വനിതാ വിഭാഗം പ്രസിഡന്റായി എസ്തർ ഐസക് , മറ്റ് വിവിധ ഫോറം ചെയർമാന്മാർ പ്രസിഡന്റ്‌മാർ, സെക്രട്ടറിമാർ , എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.


ഫോട്ടോ കാപ്ഷൻ; വേൾഡ് മലയാളി കൗൺസിലിന്റെ 2025- 27 വർഷത്തെ ഭരണ സമിതി ചെയർമാനായി തിരഞ്ഞെടുത്ത ഡോ. ഐസക് പട്ടാണിപ്പറമ്പിലും, പ്രസിഡന്റ് ബേബി മാത്യു സോമതീരവും.

Back To Top
onwin