Flash Story
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ

കേരളത്തിലെ 40 ലക്ഷം വരുന്ന വിശ്വകർമ്മസമൂഹത്തിൻ്റെ ആത്മീയ ഭൗതിക പരിവർത്തനത്തിനുവേണ്ടി ആദിശങ്കര  അദ്വൈത അഖാഡയുടെയും വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠത്തിന്റെ അനുജ്ഞയോടെ വിശ്വകർമ്മ ആചാര്യന്മാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആത്മീയ പ്രസ്ഥാനമാണ് വിശ്വബ്രാഹ്മണ ആചാര്യ സമിതി

ഭാരത്തിൽ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതി അവസര സമത്വം ഭരണ പങ്കാളിത്വം എന്നിവ ഓരോ പൗരൻ്റെയും സമൂഹത്തിൻറെയും അവകാശമാണ്. ലോകത്തിനും ഭാരതത്തിനും വികസനത്തിന് നിർലോഭപ്രവർത്തനം നടത്തുന്ന വിശ്വകർമ്മസമൂഹത്തെ കാലാകാലങ്ങളായി അധികാര രാഷ്ട്രീയത്തിൻനിന്ന് മാറ്റിനിർത്തപ്പെടുകയും മുഖ്യധാരരാഷ്ട്രീയ പാർട്ടികളിൽ മറ്റിതരമതസ്ഥർ അവകാശങ്ങളും അധികാരങ്ങളും പങ്കിട്ടെടുക്കാൻ മത്സരിക്കുന്നു.

വിശ്വകർമ്മജരാകട്ടെ തൊഴിൽപരമായും സാമൂഹികപരമായും വിദ്യാഭ്യാസപരമായും നന്നേ പിന്നോക്കം പോയിരിക്കുന്നു. സാമ്പത്തികമായും വിശ്വകർമ്മജരുടെ പിന്നോക്കവസ്ഥയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകുന്നതിനായി ശങ്കരൻകമ്മിഷനെ നിയമിച്ച് വിവിധരാഷ്ട്രീയ റിപ്പോർട്ട് സമർപ്പിച്ചിട്ട് വർഷങ്ങൾ പലത്കഴിഞ്ഞു അതിനെക്കുറിച്ച് ചിന്തിക്കുവാനോ നിയമ നിർമ്മാണസഭയിൽ ചർച്ചചെയ്യുന്നതിനോ സാധിക്കാത്ത ഭരണരാഷ്ട്രീയ വർഗ്ഗത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ജനാധിപത്യത്തിൻ്റെ അടയാളമായ വോട്ട് രേഖപ്പെടുത്തുവാനിരിക്കുന്ന 2026 ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനസംഖ്യ ആനുപാതികമായി എല്ലാസമാജത്തിനും എന്നപോലെ അർഹമായ പരിഗണന പാർട്ടികളിൽ പ്രവർത്തിക്കുന്ന വിശ്വകർമ്മജർക്കും നൽകണമെന്ന് കേരളത്തിലെ മുഴുവൻ വിശ്വകർമ്മജർക്കും വേണ്ടി വിശ്വബ്രാഹ്മണ ആചാര്യസമിതി അഭ്യാർത്ഥിക്കുന്നു. മറിച്ച് വിശ്വകർമ്മജരെ മാറ്റിനിർത്തുന്നതിനാണ് ശ്രെമിക്കുന്നതെങ്കിൽ പതിനായിരത്തിൽ കൂടുതൽ വോട്ടുകളുള്ള ഓരോ നിയോജകമണ്ഡലങ്ങളിലും വിശ്വകർമ്മ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുമെന്ന്  വിശ്വബ്രാഹ്മണആചാര്യസമിതിയും വിശ്വകർമ്മ സംഘടകളും സംയുക്തമായി പത്രസമ്മേളനത്തിൽ അറിയിച്ചു.

പത്രസമ്മേളനത്തിൽ ആചാര്യസമിതി സംസ്ഥാന അദ്ധ്യക്ഷൻ ആചാര്യ കെ.ബി സുരേഷ്, രക്ഷാധികാരി ദണ്ഡിസ്വാമി സാധുകൃഷ്‌ണാനന്ദ സരസ്വതി മഹാരാജ്, ജനറൽ സെക്രട്ടറി ജയചന്ദ്രൻ വൈക്കത്തുശ്ശേരി, ട്രഷറർ ആചാര്യ രാജു പാനായിക്കുളം, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ വിശ്വനാഥൻ അമ്പാടി, ഉണ്ണികുട്ടൻ തിരുവനന്തപുരം, കരമന ബാലക്യഷ്‌ണൻ എന്നിവർ പങ്കെടുത്തു.

Back To Top