Flash Story
ബ്രസീൽ ടീം ആദ്യമായി ഇന്ത്യയിൽ കളിക്കാൻ എത്തുന്നു.
കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ അനു കുമാരി
ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; മന്ത്രി എം ലിജു
പകർച്ചവ്യാധി പ്രതിരോധം മാധ്യമപ്രവർത്തകർക്കായി ശില്പശാല ബുധനാഴ്ച
ലോ കോളേജ് അസി : പ്രൊഫസർ നിയമന ഉത്തരവ് മുഖ്യമന്ത്രി വി ഡി സതീശൻ കൈമാറി
വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്
കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു
ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈ കോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍
കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പ്രത്യേക പ്രാർഥനകളിൽ  ആയിരങ്ങൾ പങ്കെടുത്തു. പോപ്പിന്റെ സംസ്കാര ചടങ്ങിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കും.
റോമിലെ ബസലിക്ക ഓഫ് സെന്റ് മേരീ മേജറിൽ തന്റെ സംസ്കാരം നടത്തണമെന്ന് പോപ്പ് ആവശ്യപ്പെട്ടിരുന്നതായും വത്തിക്കാൻ വ്യക്തമാക്കി. തന്റെ കല്ലറ അലങ്കരിക്കരുതെന്നും ,ഫ്രാൻസികസ് എന്ന് പേര് മാത്രമെ കല്ലറയിൽ രേഖപ്പെടുത്താവൂ എന്നും പോപ്പ് പറഞ്ഞിരുന്നതായി വത്തിക്കാൻ അറിയിച്ചു.
ആചാരങ്ങളുടെ ഭാഗമായി പോപ്പിന്റെ വസതി ചുവന്ന റിബൺ കെട്ടി മുദ്ര വെച്ചു. പോപ്പിന്റെ ചുമതല വഹിക്കുന്ന കാർഡിനാൾ കെവിന് ഫാരൽ ആണ് സീൽ വെച്ചത്. സാന്റ മർത്തയിൽ ആണ് മാർപാപ്പ താമസിച്ചിരുന്നത്. നാളെ മുതൽ പൊതുജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാം. തുടർനടപടികൾ ആലോചിക്കാൻ കർദിനാൾമാരുടെ യോഗം ബുധനാഴ്ച ചേരും.

ഫ്രാൻസിസ് മാർപ്പയുടെ വിയോഗത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം ആചരിക്കുന്നുണ്ട്. ഇന്നും നാളെയും സംസ്കാരം നടക്കുന്ന ദിവസവും ദുഃഖാചരണത്തിന് കേന്ദ്ര സർക്കാർ ആഹ്വാനം ചെയ്തിരിക്കുന്നത്. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

Back To Top
onwin