Flash Story
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍
ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ

മലപ്പുറം മഞ്ചേരിയിൽ 12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 27 കാരനായ മദ്രസാ അധ്യാപകന് 86 വര്‍ഷം കഠിന തടവും, 4.50 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മലപ്പുറം ഒതുക്കുങ്ങൽ ചീരിക്ക പറമ്പിൽ വീട്ടിൽ ജാബിർ അലിയെ ആണ് കോടതി ശിക്ഷിച്ചത്. മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് അഷ്‌റഫ്‌ എ.എം. ആണ് ശിക്ഷ വിധിച്ചത്.

2022 ഏപ്രിലിൽ ആണ് സംഭവം. രാവിലെ 7 മണിക്ക് എട്ടരക്കും ഇടയിൽ മദ്രസയിൽ വച്ച് ജാബിർ അലി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. പ്രതി ലൈംഗികാവയത്തിന്റെ ഫോട്ടോ മൊബൈൽ ഫോണിൽ കുട്ടിക്ക് കാണിച്ചുകൊടുക്കുകയും ചോക്ക് എടുത്തു കൊണ്ടുവരാൻ ആണെന്ന് പറഞ്ഞ് മദ്രസയിലെ ബാത്റൂമിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ആയിരുന്നു.

വനിതാ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടറായിരുന്ന സന്ധ്യാദേവി. പി.എം ആണ് കേസ്സില്‍ അന്വേഷണം നടത്തിയത്.പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത് ഇന്‍‌സ്പെക്ടറായിരുന്ന റസിയാ ബംഗാളത്തും. പോക്സോയിലെ നാല് വകുപ്പുകൾ പ്രകാരമാണ് പ്രതിക്ക് തടവ് ശിക്ഷയും പിഴയും വിധിച്ചിട്ടുള്ളത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.

Back To Top
onwin