Flash Story
പിഎസ്‌സി അംഗങ്ങളെ പുറത്താക്കണമെന്ന ശിപാര്‍ശയെ കുറിച്ച് അറിയില്ലെന്ന് രമേശ് ചെന്നിത്തല
ഭാഗ്യചിത്ര ഫിലിംസ് ഇൻഷ്യേറ്റിവ്ടൈറ്റിൽ നടൻ മധു നിർവ്വഹിച്ചു.
PSC ചെയർമാനെയും അം​ഗങ്ങളെയും പുറത്താക്കണം’: ഗവർണർ സ്ഥാനം ഒഴിയും മുൻപ് ശിപാർശ നൽകി രാജേന്ദ്ര വിശ്വനാഥ അർലേക്കർ
പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്തും
ഇന്ത്യ-ഓസ്‌ട്രേലിയ സംയുക്ത സൈനികാഭ്യാസം ‘ഓസ്ട്രഹിന്ദ് ‘ തുടരുന്നു
കെഎസ്ആർടിസിക്ക് ടിക്കറ്റ് വിൽപ്പനയിൽ 10.64 കോടിയുടെ നേട്ടം
സാമ്പത്തിക ഉൾപ്പെടുത്തൽ സമ്പൂർണതാ ക്യാമ്പയിൻ ; കേരളത്തിൽ 2026 ഒക്ടോബർ 21 മുതൽ ഡിസംബർ 31 വരെ
സിഎംആര്‍എല്‍- എക്‌സാലോജിക് കേസിൽ പിണറായി വിജയന്റെ അപ്പീലില്‍ മറ്റന്നാള്‍ സുപ്രീംകോടതിയില്‍ വാദം
സ്ത്രീകളുടെ സുരക്ഷയും മാനസികാരോഗ്യവും ഉറപ്പാക്കാൻ പുതുയുഗ വനിതാ നയം നടപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ

വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയെ തുടർന്ന് പേപ്പാറ ഡാമിലേക്കുള്ള നീരൊഴുക്ക് ക്വർദ്ധിക്കുന്നതിനാൽ, ജലനിരപ്പ് സുരക്ഷിത പരിധിയായ 107.5 മീറ്ററിൽ നിലനിർത്തുന്നതിനായി ഇന്ന് (ഒക്ടോബർ 25) വൈകിട്ട് 4 മണിക്ക് പേപ്പാറ ഡാമിന്റെ 1 മുതൽ 4 വരെയുള്ള ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം (ആകെ 40 സെന്റിമീറ്റർ) ഉയർത്തും.

തുടർന്ന്, അരുവിക്കര ഡാമിലെ ജലനിരപ്പും ഉയരുമെന്നതിനാൽ ഇന്ന് (ഒക്ടോബർ 25) വൈകിട്ട് 5.30-ന് അരുവിക്കര ഡാമിന്റെ 2 മുതൽ 5 വരെയുള്ള ഷട്ടറുകൾ 20 സെന്റിമീറ്റർ വീതം കൂടി (മുൻപ് ഉയർത്തിയ 120 സെന്റിമീറ്ററിന് പുറമെ 80 സെന്റിമീറ്റർ കൂടി ചേർത്ത് ആകെ 200 സെന്റിമീറ്റർ) കൂടുതൽ ഉയർത്തും.

ഈ സാഹചര്യത്തിൽ ഡാമുകളുടെ സമീപപ്രദേശങ്ങളിലുള്ളവരും നദിയുടെ ഇരു കരകളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അഞ്ജു കെ. എസ് അറിയിച്ചു.

Back To Top
onwin