Flash Story
ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ക്യാമ്പയിൻ 5.0: പെൻഷൻകാർക്ക് വീട്ടുപടിക്കൽ സേവനവുമായി ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്
95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു
വൈറസുകളെക്കുറിച്ചുള്ള ദേശീയ സമ്മേളനം VIROCON 2026 ഇന്ന് (11-11-2026) തിരുവനന്തപുരത്ത് ആരംഭിക്കും
ഇന്ത്യയുടെ സംസ്കാരികപ്പെരുമ വിളിച്ചോതി ഭാരത് പർവ്; കൺടൻ്റ് ക്രിയേറ്റർമാർക്കായുള്ള പിഐബിയുടെ പര്യടനത്തിന് തുടക്കം
ഓപ്പറേഷൻ തൂഫാന്‍: 15830 പേര്‍ അറസ്റ്റില്‍കേസുകളുടെ എണ്ണം 14661 ആയി ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍
ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവം : പോലീസ് സുസജ്ജമെന്ന് മന്ത്രി രമേശ് ചെന്നിത്തല
കാനറാ ബാങ്ക് സാമ്പത്തിക അവബോധ പ്രചാരണം സംഘടിപ്പിക്കുന്നു
രാജ്യാന്തര നിലവാരമുള്ള തൊഴിലും കോഴ്‌സും ഉറപ്പാക്കുക സർക്കാർ ലക്ഷ്യം: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: പിഎസ്‌സി ചെയർമാൻ ഡോ എം ആർ ബൈജുവിനെ പുറത്താക്കാൻ നീക്കവുമായി ഗവർണർ. പിഎസ്‌സി ചെയർമാനെ പുറത്താക്കാൻ രാഷ്ട്രപതിക്ക് ശിപാർശ നൽകി. കേരള ഗവർണർ സ്ഥാനം ഒഴിയുന്നതിന് ഒരാഴ്ച മുൻപായിരുന്നു രാജേന്ദ്ര വിശ്വനാഥ അർലേക്കറുടെ നീക്കം. പിഎസ്‌സി അംഗങ്ങളെയും പുറത്താക്കണമെന്ന് ശിപാർശ. സംസ്ഥാന ചരിത്രത്തിലാദ്യമാണ് ഗവർണറുടെ ഈ നടപടി. ഭരണഘടനയുടെ ആർട്ടിക്കിൾ 317 പ്രകാരം രാഷ്ട്രപതിക്ക് പിഎസ് സി ചെയർമാനെ പുറത്താക്കാം.

പി.എസ്.സിയുടെ അഭ്യന്തര വിജിലൻസിൻെറ റിപോർട്ടിന് ഒപ്പമാണ് ശുപാർശ നൽകിയത്. ഒരാഴ്ച മുൻപാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർണായക ശുപാർശ നൽകിയത്. പിഎസ്‌സി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കവേയായിരുന്നു ഗവര്‍ണറുടെ അസാധാരണ നീക്കം. ചെയര്‍മാനും അംഗങ്ങളും സംശയനിഴലിലാണെന്നും കാലാവധി കഴിയും മുന്‍പ് ഇവരെ പുറത്താക്കണമെന്നുമാണ് ഗവര്‍ണര്‍ ശിപാര്‍ശ നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ രാഷ്ട്രപതി ഭവന്റെ നിലപാട് നിര്‍ണായകമാകും.

പരീക്ഷ ക്രമക്കേടില്‍ പിഎസ്‌സിക്ക് ഗുരുതര വീഴ്ച നടന്നതായാണ് ആഭ്യന്തര വിജിലന്‍സിന്റെ ക്രൈംബ്രാഞ്ച് എസ്‌ഐടിയുടെയും കണ്ടെത്തല്‍. ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ രണ്ട് പിഎസ് സി ഉദ്യോഗസ്ഥരെ കൂടി പ്രതി ചേർക്കാൻ നീക്കം നടക്കുന്നതിനെടയാണ് ​ഗവർണറുടെ ശിപാർശ പുറത്തുവരുന്നത്. ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് അയക്കും. ഹൈക്കോടതി വിമർശനത്തിന് പിന്നാലെയാണ് ഈ നീക്കം.

Back To Top
onwin