
തിരുവനന്തപുരം: പിഎസ്‌സി അംഗങ്ങളെ പുറത്താക്കണമെന്ന രാഷ്ട്രപതിയ്ക്കുള്ള ഗവര്‍ണറുടെ ശിപാര്‍ശയെക്കുറിച്ച് അറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിഎസ്‌സിക്ക് എതിരെ ധാരാളം പരാതികള്‍ ലഭിക്കുന്നുണ്ട്. കോടതിയുടെ വിമര്‍ശനത്തെ ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളുന്നു. പിഎസ്സി യുടെ വിശ്വാസ്യത വീണ്ടെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഗവര്‍ണറുടെ നീക്കത്തെ കുറിച്ച് തങ്ങള്‍ക്കറിയില്ലെന്നും പരിശോധിച്ച ശേഷമേ അതേകുറിച്ച് കൂടുതല്‍ പറയാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. ഗവണ്‍മെന്റിനെ അറിയിച്ചിട്ടല്ല ഗവര്‍ണര്‍ കത്ത് കൊടുത്തത്. നമുക്ക് അറിയാത്ത കാര്യമാണ് – അദ്ദേഹം പറഞ്ഞു.
