
നൂറിൻൻ്റെ മികവിൽ മലയാള സിനിമ ചരിത്രം സമഗ്ര പദ്ധതിയുടെ റ്റൈറ്റിൽ റിലിസ് മലയാള സിനിമാ തറവാട്ടിലെ കാരണവർ പത്മശ്രി ശ്രീ. മധു സാർ വിജയദശമി ദിനമായ 2026 ഒക്ടോബർ 21 ന് തിരുവനന്തപുരത്ത് നിർവ്വഹിച്ചു.
ഭാഗ്യചിത്ര ഫിലിംസ് മാനേജിംഗ് ഡയറക്ടറും പദ്ധതിയുടെ കോഡിനേറ്ററുമായ ഗോപൻ ചെന്നിത്തല മധു സാറിനെ ആദരിച്ചു.

കേരള സർക്കാർ കലാ സാംസ്‌കാരിക സിനിമ പ്രവർത്തകരുടെ ഷേമനിധി ബോർഡ് ചെയർമാനും നിർമ്മാതാവുമായ ശ്രീ.എം.രഞ്ജിത്ത്, സംവിധായകരായ ശ്രീ.രാജസേനൻ,ശ്രീ.അനിൽ ഗോപിനാഥ്,നിർമ്മാതാക്കളായ ശ്രീ. ഭാവചിത്ര ജയകുമാർ , ശ്രീ. രഘുചന്ദ്രൻ നായർ,ശ്രീ. കിരിടം ഉണ്ണി , ശ്രീ.ഷൈലേന്ദ്രനാഥ് , ശ്രീ.ബാബു,ശ്രീ.രാജേഷ് എന്നിവർ പങ്കെടുത്തു.
മലയാള സിനിമയുടെ നൂറ് വർഷത്തെ ചരിത്രത്തിലൂടെയും ജീവിതഗന്ധിയായ നിരവധി അനുഭവങ്ങളിലൂടെയും കടന്നുപോകുന്ന ഒരു സമഗ്ര പദ്ധതിയ്ക്കാണ് തുടക്കം കുറിച്ചത്.
Gopan Chennithala
Bhagyachitra films
9846175555
