Flash Story
ഇത്തവണ ഐഎഫ്എഫ്കെയ്ക്ക് കൂടുതല്‍ പ്രദര്‍ശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്
EPFO-യുടെ 74-ാമത് സ്ഥാപകദിനാഘോഷം നാളെ ന്യൂഡൽഹിയിൽ നടക്കും
സ്വകാര്യ ബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തും: മന്ത്രി സി.പി ജോൺ
ബി.എസ്.എൻ.എൽ./ടെലികോം പെൻഷൻകാർക്കായി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് പുതുക്കൽ ക്യാമ്പ്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യ സഖ്യത്തിന്റെ ജനകീയ കുറ്റ വിചാരണ മാറ്റിയേക്കും.
പി.എസ്.സി ക്രമക്കേടുകളിൽ യുവജനങ്ങൾക്ക് നീതി ഉറപ്പാക്കണം: രാജീവ് ചന്ദ്രശേഖർ
മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് പാരാ ഗെയിംസ് മെഡല്‍ ജേതാവ് ആല്‍ഫിയ ജയിംസ്
എസ് കെ പൊറ്റക്കാട് എഴുതിയ “സമ്മാനം” എന്ന ചെറുകഥ “മാലിനി” എന്ന പേരിൽ ചലച്ചിത്രമാകുന്നു.
ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ വേതന വർധന ഉറപ്പാക്കും, തൊഴിൽപ്രശ്നങ്ങൾ പരിഹരിക്കാൻ കർശന നടപടി: മന്ത്രി ബിന്ദു കൃഷ്ണ

എല്ലാവര്‍ക്കും ഏറ്റവും സൗകര്യമായി സിനിമ കാണാന്‍ കഴിയുന്ന മേളയാകും 31ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്ന് സിനിമാ, സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്. ഇത്തവണത്തെ മേളയില്‍ രാവിലെ ഏഴ് മണിക്ക് ആദ്യ ഷോ ഒരുക്കും. രാത്രി വൈകിയും പ്രദര്‍ശനങ്ങള്‍ ഒരുക്കി തിരക്ക് നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞു. ദീര്‍ഘനേരം കാത്തുനിന്നിട്ട് സിനിമ കാണാന്‍ കഴിയാതെ വരുന്ന സാഹചര്യം ഒഴിവാക്കും. ടാഗോർ തിയറ്ററിൽ 24 മണിക്കൂറും പ്രദർശനം ഉണ്ടാകും.
31 ആമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഉള്ളടക്കം കൊണ്ടും സംഘാടനം കൊണ്ടും ജനകീയത കൊണ്ടും വ്യത്യസ്തമാണ് എന്നും ഐഎഫ്എഫ്കെ. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കൊപ്പം സാധാരണക്കാരായ സിനിമാ ആസ്വാദകരും എത്തുന്നു എന്നതാണ് മേളയുടെ പ്രത്യേകത. മേളയുടെ ഈ ജനകീയത നിലനിര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. കേരള രാജ്യാന്തര ചലച്ചിത്ര മേള തിരുവനന്തപുരത്ത് തന്നെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

മേളയിലെത്തുന്ന വിദേശികളെ സംസ്ഥാന ടൂറിസം വകുപ്പ് മുന്‍കൈ എടുത്ത് കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ കൊണ്ടുപോകാന്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. മാനവീയം വീഥിയിലെ സാംസ്കാരിക പരിപാടികള്‍ക്കൊപ്പം കനകക്കുന്നില്‍ ആറ് ദിവസങ്ങളില്‍ അനുഷ്ഠാനകലകളുടെ അവതരണം ഉണ്ടാകും. സാംസ്കാരിക വകുപ്പും ടൂറിസം വകുപ്പും ചേര്‍ന്നാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. സാംസ്കാരിക വകുപ്പിന്‍റെ കീഴിലുള്ള എല്ലാ അക്കാദമികളും ഇത്തവണ മേളയുമായി സഹകരിച്ച് പരിപാടികള്‍ ഒരുക്കുന്നുണ്ട്.

തിരുവനന്തപുരം ഗവൺമെന്റ് ഗസ്റ്റ് ഹൌസിൽ നടന്ന ചടങ്ങിൽ എംഎല്‍എമാരായ എന്‍ ശക്തന്‍, എം വിന്‍സെന്‍റ്, വി മുരളീധരന്‍, സുധീര്‍ഷാ പാലോട്, സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ ഇമ്പശേഖര്‍, ചലച്ചിത്ര അക്കാദമി ചെയർമാൻ രവീന്ദ്രൻ, വൈസ് ചെയർപേഴ്സൺ പ്രിയങ്ക നായർ, സാംസ്കാരിക ക്ഷേമനിധി ബോർഡ്‌ ചെയർമാൻ എം രഞ്ജിത്ത്, ലളിതാ കലാ അക്കാദമി ചെയര്‍മാന്‍ പ്രൊഫ. പ്രകാശ് മൂര്‍ത്തി എന്നിവരെ കൂടാതെ വിവിധ ജനപ്രതിനിധികളും ചലച്ചിത്ര പ്രവർത്തകരും അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചലച്ചിത്ര സംഘടനാ പ്രതിനിധികളും സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുത്തു.

Back To Top
onwin