Flash Story
95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു
വൈറസുകളെക്കുറിച്ചുള്ള ദേശീയ സമ്മേളനം VIROCON 2026 ഇന്ന് (11-11-2026) തിരുവനന്തപുരത്ത് ആരംഭിക്കും
ഇന്ത്യയുടെ സംസ്കാരികപ്പെരുമ വിളിച്ചോതി ഭാരത് പർവ്; കൺടൻ്റ് ക്രിയേറ്റർമാർക്കായുള്ള പിഐബിയുടെ പര്യടനത്തിന് തുടക്കം
ഓപ്പറേഷൻ തൂഫാന്‍: 15830 പേര്‍ അറസ്റ്റില്‍കേസുകളുടെ എണ്ണം 14661 ആയി ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍
ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവം : പോലീസ് സുസജ്ജമെന്ന് മന്ത്രി രമേശ് ചെന്നിത്തല
കാനറാ ബാങ്ക് സാമ്പത്തിക അവബോധ പ്രചാരണം സംഘടിപ്പിക്കുന്നു
രാജ്യാന്തര നിലവാരമുള്ള തൊഴിലും കോഴ്‌സും ഉറപ്പാക്കുക സർക്കാർ ലക്ഷ്യം: മന്ത്രി ബിന്ദു കൃഷ്ണ
ദേശീയപാത 66: ഇഞ്ചക്കൽ – കഴക്കൂട്ടം ഭാഗത്തെ നിർമാണ പുരോ​ഗതി വിലയിരുത്തി

തിരുവനന്തപുരം: കേരളത്തിൽ നടന്ന പി.എസ്.സി ക്രമക്കേടുകൾ സംബന്ധിച്ച വിവരങ്ങൾ ഗവർണറെ ധരിപ്പിച്ച് ബിജെപി പ്രതിനിധിസംഘം. പി എസ് സി തൊഴിൽ തട്ടിപ്പിന്റെ ഗൗരവം ഗവർണറെ ബോധ്യപ്പെടുത്തിയതായും നിയമ സംവിധാനത്തിലൂടെ യുവജനങ്ങൾക്ക് നീതി ഉറപ്പാക്കാൻ ശക്തമായ തുടർനടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചതായും കൂടിക്കാഴ്ചയ്ക്ക് ശേഷം രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു. പി എസ് സി വിഷയത്തിൽ മുൻ ഗവർണർ രാജേന്ദ്ര അർലേക്കർ സ്വീകരിച്ച നിലപാട് തന്നെയാണ് തനിക്കും ഉള്ളതെന്നും തൊഴിൽ തേടുന്ന യുവാക്കൾക്ക് ആശ്വാസമേകുന്ന നിലപാട് സ്വീകരിക്കുമെന്നും ഗവർണർ ഓം പ്രകാശ് മാത്തൂർ അറിയിച്ചു.

ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാർ, ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി. മുരളീധരൻ, യുവമോർച്ച പ്രഭാരി അഡ്വ പി സുധീർ, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട്‌ ഷിജിൽ എന്നിവർക്കൊപ്പമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഗവർണ്ണരുമായി കൂടിക്കാഴ്ച്ച നടത്തിയത്.
രാജ്യമെമ്പാടും സഞ്ചരിച്ച് ‘ഛാത്രോം കി ഗൂഞ്ച്’ അഥവാ വിദ്യാർത്ഥികളുടെ ശബ്ദത്തെക്കുറിച്ച് സംസാരിക്കുന്ന രാഹുൽ ഗാന്ധി കേരളത്തിലെ പി.എസ്.സി ക്രമക്കേടുകളിലും വിദ്യാർത്ഥികൾ നേരിടുന്ന അനീതിയിലും മൗനം പാലിക്കുകയാണ്. വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായി സംസാരിക്കുന്ന കോൺഗ്രസ് നേതൃത്വം കേരളത്തിലെ യുവജനങ്ങളുടെ പ്രശ്നങ്ങളിലും അതേ നിലപാട് സ്വീകരിക്കണം.
കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടുകളിലെ ഈ വൈരുധ്യം ജനങ്ങൾ തിരിച്ചറിയണം. കേരളത്തിലെ പി.എസ്.സി റാങ്ക് ഹോൾഡർമാർ നേരിടുന്ന അനീതിക്ക് പരിഹാരം കാണാനും അവരുടെ ഭാവി സംരക്ഷിക്കാനും സർക്കാർ അടിയന്തരമായി ഇടപെടണം. യുവജനങ്ങൾക്ക് നീതി ലഭിക്കുന്നതുവരെ ബിജെപി ഈ വിഷയത്തിൽ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കാൻ തലമുണ്ഡനം ചെയ്ത് സമരം ചെയ്യുന്ന പി.എസ്.സി റാങ്ക് ഹോൾഡർമാരുടെ ആവശ്യങ്ങളോട് വി.ഡി. സതീശന്റെ സർക്കാർ നാളിതുവരെ നീതി പുലർത്തിയിട്ടില്ലെന്ന് ബി ബി ഗോപകുമാർ എം എൽ എ പറഞ്ഞു. 150 ദിവസത്തോളം സർക്കാർ ഈ വിഷയത്തിൽ നിസ്സംഗത തുടരുകയായിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 317 പ്രകാരം ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ സമർപ്പിച്ചതിനു ശേഷമാണ് സർക്കാർ വിഷയത്തിൽ ഇടപെടാൻ തയ്യാറായത്. തുടക്കം മുതൽ ബിജെപി ഉയർത്തുന്ന നിലപാട് പി.എസ്.സി ക്രമക്കേടുകളിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Back To Top
onwin