Flash Story
എസ് കെ പൊറ്റക്കാട് എഴുതിയ “സമ്മാനം” എന്ന ചെറുകഥ “മാലിനി” എന്ന പേരിൽ ചലച്ചിത്രമാകുന്നു.
ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ വേതന വർധന ഉറപ്പാക്കും, തൊഴിൽപ്രശ്നങ്ങൾ പരിഹരിക്കാൻ കർശന നടപടി: മന്ത്രി ബിന്ദു കൃഷ്ണ
160 ലഘുഭക്ഷണ നിർമ്മാണ യൂണിറ്റുകളിൽ പരിശോധന; 32 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
പിഎസ്‍സി പരീക്ഷ തട്ടിപ്പിൽ ആദ്യ അറസ്റ്റ്. മുൻ ഉദ്യോ​ഗസ്ഥൻ പി സതീഷ് അറസ്റ്റിൽ. ‌
പിഎസ്‌സി അംഗങ്ങളെ പുറത്താക്കണമെന്ന ശിപാര്‍ശയെ കുറിച്ച് അറിയില്ലെന്ന് രമേശ് ചെന്നിത്തല
ഭാഗ്യചിത്ര ഫിലിംസ് ഇൻഷ്യേറ്റിവ്ടൈറ്റിൽ നടൻ മധു നിർവ്വഹിച്ചു.
PSC ചെയർമാനെയും അം​ഗങ്ങളെയും പുറത്താക്കണം’: ഗവർണർ സ്ഥാനം ഒഴിയും മുൻപ് ശിപാർശ നൽകി രാജേന്ദ്ര വിശ്വനാഥ അർലേക്കർ
പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്തും
ഇന്ത്യ-ഓസ്‌ട്രേലിയ സംയുക്ത സൈനികാഭ്യാസം ‘ഓസ്ട്രഹിന്ദ് ‘ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ

ഓൺലൈൻ ടാക്സി ഡ്രൈവർമാർ നേരിടുന്ന വേതന പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള തൊഴിൽപരമായ പ്രതിസന്ധികളും പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയിൽ നിയമസഭാ മന്ദിരത്തിലെ കോൺഫറൻസ് റൂമിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ഡ്രൈവർമാരുടെ ദീർഘകാലമായുള്ള വേതന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തൊഴിൽസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി അടുത്ത ആഴ്ചകളിൽ കമ്പനികളുടെ മാനേജ്‌മെന്റ് പ്രതിനിധികളുമായും തൊഴിലാളി പ്രതിനിധികളുമായും തുടർയോഗങ്ങൾ ചേരും. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. ജനങ്ങൾ വ്യാപകമായി ആശ്രയിക്കുന്ന ഓൺലൈൻ ടാക്സി മേഖലയിലെ തൊഴിലാളികളുടെ സംതൃപ്തിയും തൊഴിൽസുരക്ഷയും പ്രധാനമാണെന്നും തൊഴിലാളികളുടെ സംരക്ഷണത്തിനായുള്ള പുതിയ മാർഗനിർദേശങ്ങൾ സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ അർഹമായ വേതനം ഉറപ്പാക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കും.

റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും ഓൺലൈൻ ടാക്സി ഡ്രൈവർമാർ നേരിടുന്ന ബുദ്ധിമുട്ടുകൾ തൊഴിലാളി പ്രതിനിധികൾ യോഗത്തിൽ ഉന്നയിച്ചു. ഇതിനായി പ്രത്യേക പിക്കപ്പ്–ഡ്രോപ്പ് പോയിന്റുകൾ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വർഷങ്ങളായി ജോലി ചെയ്യുന്ന ഡ്രൈവർമാരെ മതിയായ കാരണമില്ലാതെ കമ്പനികൾ ആപ്പുകളിൽനിന്ന് ഒഴിവാക്കുന്ന പ്രവണത അവസാനിപ്പിക്കുക, ഓട്ടോ–ടാക്സി നിരക്കുകളിലെ അസന്തുലിതാവസ്ഥ പരിഹരിച്ച് ഏകീകൃത നിരക്ക് സംവിധാനം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കപ്പെട്ടു.

ആയിരക്കണക്കിന് ആളുകൾ ഉപജീവനത്തിനായി ആശ്രയിക്കുന്ന ഈ മേഖലയിലെ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് മാനേജ്‌മെന്റ്, ഡ്രൈവർമാർ, വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി സ്ഥിരം പരാതി പരിഹാര സംവിധാനം രൂപീകരിക്കണമെന്നും തൊഴിലാളി പ്രതിനിധികൾ ആവശ്യപ്പെട്ടു.

മാനേജ്‌മെന്റ് പ്രതിനിധികളുമായുള്ള തുടർചർച്ചകളുടെ പുരോഗതിയും അതിൽ ഉരുത്തിരിയുന്ന തീരുമാനങ്ങളും വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. അഡീഷണൽ ലേബർ കമ്മീഷണർ ബീന മോൾ വർഗീസ്, തൊഴിലാളി പ്രതിനിധികൾ, മാനേജ്‌മെന്റ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Back To Top
onwin