Flash Story
പ്രൊഫസർ എം കെ സാനുവിന് ആദരാജ്ഞലികൾ
കേരള ചലച്ചിത്ര നയം കോണ്‍ക്ലേവ്
മാർഇവാനിയോസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് (ശനി) തുടക്കം:
കേരള സ്റ്റോറിക്കുള്ള അവാര്‍ഡ് അവഹേളനം’; ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
ദേശീയ ചലച്ചിത്ര പുരസ്‌കാരം: മികച്ച നടി റാണി മുഖർജി, മികച്ച നടൻമാരായി ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും;ഊർവ്വശിക്കും വിജയരാഘവൻ എന്നിവർക്കും പുരസ്കാരം
ഇന്ത്യൻഫുട്ബോൾ മുഖ്യ പരിശീലക സ്ഥാനത്തേക്ക്  ഖാലിദ് ജമീൽ:
71-മത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു : മലയാളത്തിന് അഞ്ച് പുരസ്‌കാരങ്ങള്‍,പുരസ്‌കാര നേട്ടത്തില്‍ ഉര്‍വശിയും വിജയരാഘവനും
കന്യാസ്ത്രീകള്‍ക്ക് ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് ബിജെപി സർക്കാർ; വിധി പറയാൻ നാളത്തേക്ക് മാറ്റി
തിരുവനന്തപുരം ശ്രീനേത്ര കണ്ണാശുപത്രിയിൽ ഇന്ത്യൻ ഒപ്റ്റോമെട്രി അസോസിയേഷന്‍ സെമിനാർ സംഘടിപ്പിച്ചു.

കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസക്കുമെതിരെ നടപടിക്കൊരുങ്ങി ഫെഫ്ക. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ യോഗം ചേര്‍ന്നശേഷം തീരുമാനമെടുക്കും. കേസില്‍ ഒരാള്‍ കസ്റ്റഡിയിലാണെന്നാണ് വിവരം. ഷാഹിദ് മുഹമ്മദ് എന്നയാളാണ് കസ്റ്റഡിയിലുള്ളത്. ഷാഹിദ് മുഹമ്മദ് ആണ് കഞ്ചാവ് എത്തിച്ചു നല്‍കുന്നത് എന്ന് വിവരം. ഇയാളെ വിശദമായി ചോദ്യംചെയ്താലേ കൂടുതല്‍ വിവരം ലഭിക്കൂ എന്ന എക്‌സൈസ് അറിയിച്ചു.

കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നാണ് കഞ്ചാവുമായി പിടിയിലായത്. ഇവരില്‍ നിന്ന് 1.5 ഗ്രാം കഞ്ചാവ് പിടികൂടി. ഇരുവരും വര്‍ഷങ്ങളായി ലഹരി ഉപയോഗിക്കാറുണ്ട് എന്ന് എക്‌സൈസിനോട് സമ്മതിച്ചു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംവിധായകര്‍ കഞ്ചാവുമായി പിടിയിലായത്. 506-ാം നമ്പര്‍ ഫ്ളാറ്റില്‍ നിന്നാണ് ഇവര്‍ ഉള്‍പ്പെടെ മൂന്നുപേരെ പിടികൂടിയത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന കേസാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സംവിധായകര്‍ കഞ്ചാവുമായി പിടിയിലാകുന്നത്.

സംവിധായകനും ഛായഗ്രഹകനുമായി സമീര്‍ താഹിറിന്റെ ഉടമസ്ഥതയിലാണ് ഫ്ളാറ്റുള്ളത്. പിടിയിലായ മറ്റൊരാള്‍ക്ക് സിനിമ മേഖലയിലുള്ളതല്ല. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു എക്സൈസിന്റെ പരിശോധന നടന്നത്. ഉപയോഗത്തിന് വേണ്ടി എത്തിച്ച കഞ്ചാവാണെന്ന് എക്സൈസ് വ്യക്തമാക്കി.

Back To Top