Flash Story
ബ്രസീൽ ടീം ആദ്യമായി ഇന്ത്യയിൽ കളിക്കാൻ എത്തുന്നു.
കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ അനു കുമാരി
ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; മന്ത്രി എം ലിജു
പകർച്ചവ്യാധി പ്രതിരോധം മാധ്യമപ്രവർത്തകർക്കായി ശില്പശാല ബുധനാഴ്ച
ലോ കോളേജ് അസി : പ്രൊഫസർ നിയമന ഉത്തരവ് മുഖ്യമന്ത്രി വി ഡി സതീശൻ കൈമാറി
വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്
കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു
ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈ കോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍
കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.

ന്യൂഡല്‍ഹി: ജനസംഖ്യാ സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമായ നടപടിയാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജാതി സെന്‍സസ് കോണ്‍ഗ്രസിന്റെ ദര്‍ശനമായിരുന്നുവെന്നും അവര്‍ അത് സ്വീകരിച്ചതില്‍ തങ്ങള്‍ക്കു സന്തോഷമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജാതി സെന്‍സസിനെ വികസനത്തിന്റെ പുതിയ മാതൃകയാണെന്നും രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചു.

”സംവരണത്തിനുള്ള 50 ശതമാനം പരിധി നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കും പിന്നാക്ക ജാതിക്കാരുടെയും ദലിതരുടെയും ആദിവാസികളുടെയും പുരോഗതിക്കും തടസമായി മാറുകയാണ്. ഈ തടസം ഇല്ലാതാക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. ജാതി സെന്‍സസ് പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ സര്‍ക്കാരില്‍ വേണ്ടത്ര സമ്മര്‍ദ്ദം ചെലുത്തും. ജാതി സെന്‍സസ് പൂര്‍ത്തിയാക്കുന്ന തീയതി സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നു ഞങ്ങള്‍ കരുതുന്നു. 50 ശതമാനം പരിധി നശിപ്പിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, രാഹുല്‍ ഗാന്ധി പറഞ്ഞു.

പഹല്‍ഗാമിലെ ഭീകരാക്രമണം ക്രൂരമാണ്. ഇതിനു കൃത്യമായി മറുപടി നല്‍കണം. സര്‍വകക്ഷി യോഗത്തില്‍ എല്ലാവരും സര്‍ക്കാരിനെ ഒറ്റക്കെട്ടായി പിന്തുണച്ചു. ശക്തവും യുക്തവുമായ നടപടി സമയം നഷ്ടപ്പെടുത്താതെ പ്രധാനമന്ത്രി സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

.

Back To Top
onwin